സൗദിയില്‍ പൊടിക്കാറ്റും തണുപ്പ് ശക്തമായേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സൗദി അറേബ്യയില്‍ പൊടിക്കാറ്റും തണുപ്പ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. സൗദിയിലെ ചില മേഖലകളിലായിരിക്കും പൊടിക്കാറ്റും തണുപ്പും ശക്തമാകാന്‍ സാധ്യത. മാര്‍ച്ച് 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളിലായിരിക്കും പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിരിക്കുകയാണ്.

രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...