മകള്‍ മുടിമുറിച്ചതില്‍ പിതാവ് കളിയാക്കി; മകള്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്ക്: പിതാവ് മകളുടെ മുടി മുറിച്ച ശേഷം തമാശയ്ക്കായി അതിന്റെ വീഡിയോ എടുത്ത് യൂടുബിലിട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിയാറ്റില്‍ വാഷിങ്ടണ്‍ കാരിയായ ഇസബെല്‍ ലക്ഷ്മണ(13) ആണ് പിതാവിന്റെ പരിഹാസത്തില്‍ മനംനൊന്ത് ടക്കോമാ പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

നീളമുള്ള മുടി പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും, കൂടാതെ പുതിയ ഫാഷനുകളിലേക്കുള്ള താത്പര്യവും ഇസബെല്ലിനു മുടി മുറിച്ചു കളയാനുള്ള ആഗ്രം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മകളുടെ നീളമുള്ള സുന്ദരമായ മുടി മുറിക്കുന്നതില്‍ പിതാവിന് അത്രകണ്ട് താത്പര്യം ഉണ്ടായിരുന്നില്ല. പലപ്പോഴും മകള്‍ ഈ ആവശ്യവുമായി നല്ലൊരു ബാര്‍ബര്‍ കൂടിയായ പിതാവിനെ സമീപിച്ചപ്പോഴും അദ്ദേഹം അവളെ അതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അദ്ദേഹം മുടി മുറിച്ചു കൊടുക്കുകയും അതിനു ശേഷം അതിന്റെ വീഡിയോ എടുത്ത് തമാശയ്ക്ക് യൂടൂബില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി.

Loading...

വീഡിയോയില്‍ അദ്ദേഹം ‘ഇതുകൊണ്ട് ഗുണമില്ല എന്ന് നിന്നോട് എത്രപ്രാവശ്യം പറഞ്ഞു” എന്ന് ചോദിക്കുന്നതും അതിന് മകള്‍ 2 പ്രാവശ്യമെന്ന് വളരെ പതിഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കുന്നതും കേള്‍ക്കാം. കൂടാതെ അദ്ദേഹം മുറിച്ചിട്ട മുടിയുടെ വീഡിയോയും എടുത്ത് യൂടൂബില്‍ ഇട്ടു. ആ വീഡിയോ അദ്ദേഹം യൂടൂബില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഹൃദയം വേദനിച്ച അവള്‍ പിന്നീട് അധികമൊന്നും ആലോചിച്ചില്ല; ടക്കോമ നദിയിലേക്ക് എടുത്തുചാടി. പിന്നീട് ഇസബെലിനെ അവിടെ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവശേഷം യൂടൂബ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശവസംസ്കാരത്തിനും കുടുബത്തെ സഹായിക്കുന്നതിനുമായി ഒരു ഇസബെല്ലിന്റെ സുഹൃത്ത് ജെസബെല്‍ ആണ് വിഡിയോ യൂടൂബില്‍ പ്രദര്‍ശിപ്പിച്ചത്.