എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ, ഞാന്‍ എയ്ഡ്‌സ് രോഗിയാണ്; മനസിനെ സ്പര്‍ശിക്കുന്ന വിഡിയോ വൈറലാകുന്നു

എച്ച്‌ഐവി ബാധിതര്‍ക്കെതിരായ അവഗണനകള്‍ക്ക് എതിരെയും സമൂഹത്തില്‍ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയും എയ്ഡ്‌സ് ബാധിതയായ 16കാരി നടത്തുന്ന ശ്രമങ്ങള്‍ വൈറലാകുന്നു.

ഉസ്‌ബെക്കിസ്ഥാനിലാണ് സംഭവം നടന്നത്. ഞാന്‍ എച്ച്‌ഐവി ബാധിതയാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ എന്നാണ് പൊതുനിരത്തില്‍ കണ്ടവരോട് പെണ്‍കുട്ടി ചോദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യൂണിസെഫാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

Loading...

പത്ത് വര്‍ഷമായി ഞാന്‍ എയ്ഡ്‌സ് ബാധിതയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. എച്ച്‌ഐവി ബാധിതര്‍ അപകടകാരികളല്ലെന്ന സത്യം സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ ശ്രമങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടി പറയുന്നു.

ജനങ്ങളില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അവര്‍ ആലിംഗനം ചെയ്യുമ്പോള്‍ എന്റെ കുടുംബാംഗങ്ങളെ പോലെ എനിക്ക് തോന്നി. അവര്‍ ഓരോരുത്തരും എന്റെ അമ്മയും മുത്തശ്ശിയും സഹോദരിയുമൊക്കെയായിരുന്നു, പെണ്‍കുട്ടി പറയുന്നു.