മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.75 അടിയായി ഉയര്‍ന്നു… ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Loading...

ഇടുക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ചൊ​വ്വാ​ഴ്ച ഉച്ചയോടെ 130.75 അ​ടി​യാ​യി ഉ​യ​ർ​ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഇപ്പോള്‍ കുറവാണ്.

സെ​ക്ക​ൻ​ഡി​ൽ 3837 ഘ​ന​ അ​ടി വെള്ളമാണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. 142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ ശേഷി.

Loading...

തമിഴ്‌നാട് സെക്കൻഡിൽ 1400 ഘ​ന​ അ​ടി വെള്ളം ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.