ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല; കൂടുതല്‍ ജലം തുറന്നുവിടും

ഇടുക്കി. ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയും. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജലനിരപ്പില്‍ കാര്യമായ വിത്യാസങ്ങള്‍ കാണാത്തതിനാലാണ് കൂടുതല്‍ ജലം തുറന്ന് വിടുവാന്‍ തീരുമാനിച്ചത്.

ജല നിരപ്പ് താഴാതെ നിന്നാല്‍ രണ്ട് ലക്ഷം ലിറ്റര്‍വെള്ളമായിരിക്കും തുറന്ന് വിടുക. 2385.18 അടിയാണ് ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ്. നേരത്തെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കി കളഞ്ഞത്.

Loading...

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 10 ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കികളഞ്ഞിട്ടും ജലനിരപ്പ് താഴുന്നില്ല. 138.75 ആണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലവും ഇടുക്കിയില്‍ എത്തുന്നതാണ് ജലനിരപ്പ് ഉയരുവാന്‍ കാരണം. അതേസമയം ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടമലയാര്‍ തുറന്നാല്‍ അവിടെ നിന്നുള്ള ജലവും ഇടുക്കിയിലെത്തും.