Loading...

അമേരിയ്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വയില്‍ ജലമൊഴുകിയ ചാലുകള്‍ കണ്ടെത്തിയതായി അവകാശപെട്ടു. ചൊവ്വയ്കു ചുറ്റൂം കറങ്ങുന്ന നാസ യുടെ ഓര്‍ബിറ്റര്‍ എന്ന പേടകം പകര്‍ത്തിയ ചിത്രങ്ങളില്‍ പെര്‍ക്ലോറേറ്റ് എന്നു വിളിക്കുന്ന ഹൈഡ്രേറ്റഡ് മിനറല്‍സ് ന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്നു (തിങ്കള്‍) രാവിലെ ഇതു സംബന്ധിച്ച വാര്‍ത്ത നാസ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചൊവ്വയുടെ ഉപരിതലത്തില്‍ ഇതു വെള്ളമൊഴുകിയതുപൊലേയുള്ള പാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടു. ഈ കണ്ടുപിടുത്തത്തിന്റെ ഏറ്റവും വലിയ നേട്ടം ചൊവ്വയില്‍ ജീവനുണ്ടാകാനുള്ള സാധ്യത യുണ്ടു എന്നു തന്നെയാണു. നാസയുടെ ജോണ്‍ ഗ്രുണ്‍ഫീള്‍ഡ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സാധാരണ വെള്ളം പൂജ്യം ഡിഗ്രിയില്‍ ഐസ് ആയി മാറുന്നെങ്കില്‍ പെര്‍ക്ലോറേറ്റു കള്‍ക്കു -40 ഡിഗ്രി സെന്റിഗ്രേഡ് വരെ ദ്രാവകാവസ്ഥയില്‍തന്നെ ആയിരിക്കാന്‍ സാധിക്കും. അതുകൊണ്ടു വേനല്‍കാലത്തു (ചൊവ്വയിലെ വേനല്‍ കാലം എന്നു പറയുന്നത് പത്ത് ഇരുപത് ഡിഗ്രി ) ഇതു ദ്രാവകാവസ്ഥയിലായി ഒഴുകുകയും ചില മടക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ മഞ്ഞുകാലത്ത് ഇതു (-60 ഡിഗ്രി ) ഖരാവസ്ഥയിലായി തീരുകയും മടക്കുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

Loading...

mars

ചൊവ്വയിലെ ജലം ശുദ്ധ ജലമല്ല മറിച്ചു ലവണങ്ങള്‍ ലയിച്ചു ചേര്‍ന്ന ജലമാണു . അതുകൊണ്ടു ഐസ് ആകാടെ വളരെ താഴ്ന്ന താപ നിലയില്‍ ദ്രാവകാവസ്ഥയില്‍ ആയിരിക്കാന്‍ സാധിക്കും. നാസയിലെ ഗവേഷകര്‍ നാച്ചുവര്‍ ജിയോസയന്‍സ് എന്ന ജേര്‍ണലില്‍ ഇതിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും വിശദമായി പ്രസിദ്ധീകരിക്കുന്നുണ്ടു. പണ്ടു താപനില വെച്ചു അവിടെ ജലത്തിനു ദ്രാവകാവസ്ഥയില്‍ നില്‍ക്കാന്‍ സാധിക്കില്ല എന്ന കാഴ്ചപാടിനു ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഒഴുകുന്ന ജലം ഉണ്ടെങ്കില്‍ അവിടെ ജീവനും ഉണ്ടാകാം എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്തായാലും ലവണജലത്തെ കുറിച്ചു കൂടുതല്‍ പഠിക്കാനുണ്ടെന്നു സഘത്തിലെ ഗവേഷക മേരി ബെത്ത് പറയുന്നു.

വില്യം എന്ന ഗവേഷകന്‍ കുറച്ചു കൂടി കടന്നു ചിന്തിക്കുന്നു. മനുഷ്യനു ചൊവ്വയിലേക്കു കുടിയേറേണ്ടിവന്നാല്‍ അവിടെ ജലമുണ്ടായിരിക്കുന്നത് നല്ലതാണു . അല്ലെങ്കില്‍ വെള്ളം കൂടു മനുഷയന്‍ അങ്ങോട്ടു കൊണ്ടു പോകേണ്ടിവരും. അതു വളരെ ചിലവേറിയതാണു വില്യം കൂട്ടി ചേര്‍ക്കുന്നു. എന്തായാലും മനുഷ്യന്‍ ചൊവ്വയെ കുറിച്ച കണ്ടെത്തിയതില്‍ ഏറ്റവും വലിയ വിവരമാണു ചൊവ്വയിലെ ജലസാനിദ്ധ്യം! അതു തെളിവുകളോടെ കണ്ടെത്തിയ ശാസ്ത്രഞ്ജരെ അഭിനന്ദിക്കാതിരിക്കാനാവില്ല!