Entertainment Uncategorized

നിങ്ങൾ അറിഞ്ഞോ? വാട്‌സ്ആപ്പിൽ പുതിയ കിടിലൻ സംവിധാനങ്ങളെത്തി

ആൻഡ്രോയ്ഡിൽ വാട്‌സ്ആപ്പിന് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു. കിടിലൻ 10 സംവിധാനങ്ങളാണ് പുതിയ അപ്‌ഡേറ്റിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കു ലഭിച്ചിരിക്കുന്നത്.ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളിൽ ചിലതു മാത്രം തെരഞ്ഞെടുത്തു മറുപടി കൊടുക്കാനും കോപ്പി ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഫോർവേഡ് ചെയ്യാനുമുള്ള സംവിധാനമാണിത്. ഫേസ്ബുക്കിലെ കമന്റ് ബോക്‌സിൽ വരുന്ന ചില കമന്റുകൾക്കു തെരഞ്ഞെടുത്തു മറുപടി നൽകാവുന്ന അതേ സംവിധാനമാണ് വാട്‌സ്ആപ്പിലും വന്നിരിക്കുന്നത്. ഇതു പ്രത്യേകമായി തിരിച്ചറിയാനും മാർഗമുണ്ട്. വാട്‌സ്ആപ്പിൽ കോൾ ചെയ്യുമ്പോൾ സംസാരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രണ്ടുപേർക്കും പരസ്പരം വോയ്‌സ്‌മെയിലുകൾ അയയ്ക്കാം.രാത്രിയിൽ സെൽഫി എടുക്കുമ്പോൾ വെളിച്ചക്കുറവു മൂലം വൃത്തിയായില്ലെന്ന പരാതിക്കും പരിഹാരമാകുന്നു. ഫോണിന്റെ സ്‌ക്രീനിൽ വെളിച്ചം കൂട്ടി ഫ്‌ളാഷായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഇത്.

“Lucifer”

ഒരാൾ അയച്ച സന്ദേശം നമ്മൾ വായിച്ചുകഴിഞ്ഞാൽ സന്ദേശം അയച്ചയാൾക്കു സ്വാഭാവികമായും നീല ടിക് ലഭിക്കും. ഇത് ഒഴിവാക്കാൻ മാർഗമുണ്ട്. സെറ്റിംഗ്‌സിൽ അക്കൗണ്ട് എന്ന ഓപ്ഷനിൽ പ്രൈവസി സെലക്ട് ചെയ്യുക. റീഡ് റെസീപ്റ്റ്‌സ് എന്ന ഓപ്ഷൻ അൺ ടിക് ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരാൾക്ക് അയച്ച സന്ദേശം വായിക്കപ്പെട്ടാൽ അതും അറിയാൻ സാധിക്കില്ലെന്നതു മറക്കേണ്ട.നിങ്ങൾക്ക് ഒരു മെസേജ് വന്നുകഴിഞ്ഞാൽ ഉടൻതന്നെ ഫോൺ എയർപ്ലെയിൻ മോഡിലേക്കു മാറ്റുക. അതിനു ശേഷം വാട്‌സ്ആപ്പ് ഓപ്പൺ ചെയ്ത് മെസേജ് വായിക്കുക. തുടർന്നു വാട്‌സ്ആപ്പ് ക്ലോസ് ചെയ്യുക. എയർപ്ലെയിൻ മോഡ് മാറ്റിയാലും സന്ദേശം അയച്ചയാൾക്കു നീല ടിക് ലഭിക്കില്ല.വാട്‌സ്ആപ്പിൽ നടത്തുന്ന എല്ലാ സംസാരങ്ങളും സേവ് ചെയ്തു വയ്ക്കാൻ മാർഗമുണ്ട്. സെറ്റിംഗ്‌സിൽ പോവുക. അവിടെ ചാറ്റ് എന്ന ഓപ്ഷനിൽ ചാറ്റ് ബായ്ക്കപ്പ് ആക്ടിവേറ്റ് ചെയ്യുക. വീഡിയോകളും ഇത്തരത്തിൽ സേവ് ചെയ്തിടാം. എത്രനാൾ കൂടുമ്പോൾ ചാറ്റുകൾ ബായ്ക്ക്അപ്പ് ചെയ്യണമെന്നു നിശ്ചയിക്കാനാവും.ഹാർട്ട് എമോജി സെലക്ട് ചെയ്യുക. മറ്റൊരു സന്ദേശവുമില്ലാതെ എമോജി മാത്രം അയച്ചാൽ വലിയ ഹൃദയ ചിഹ്നം ലഭിക്കും.

ഡെസ്‌ക്‌ടോപ്പിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന വാട്‌സആപ് വെബ് സംവിധാനം ഉപയോഗിച്ച് അനായാസം കംപ്യൂട്ടറിൽനിന്നും ഫോണിലേക്കും ഫോണിൽനിന്നു കംപ്യൂട്ടറിലേക്കും ഫയലുകൾ അയയ്ക്കാം. www.web.whatsapp.com എന്ന സൈറ്റിൽ കിട്ടുന്ന ക്യൂ ആർ കോഡ് ഫോണിൽ സ്‌കാൻ ചെയ്താൻ വെബ് വാട്‌സ്ആപ്പിൽ കയറാം. ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് ഒരു സുഹൃത്തിനെ ചേർക്കുക. അയാളെ റിമൂവ് ചെയ്യുക. ഇപ്പോൾ നിങ്ങൾ മാത്രം അംഗമായ ഗ്രൂപ്പായിരിക്കും അത്. ആ ഗ്രൂപ്പിലേക്കു വീഡിയോ അയയ്ക്കുക. അതു കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഒരു മെസേജ് ഇതേരീതിയിൽ ഫോണിലേക്കും അയക്കാം. പലരുടെ ചാറ്റുകൾക്കു പല ടോണുകൾ അസൈൻ ചെയ്യാൻ സംവിധാനവും വന്നിട്ടുണ്ട്. അതിനായി ടോൺ മാറ്റേണ്ടയാളുടെ കോൺടാക്ട് വാട്‌സ്ആപ്പിൽ സെലക്ട് ചെയ്യുക. അതിൽ കസ്റ്റം നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്തു മാറ്റേണ്ട ടോൺ നൽകിയാൽ മതി.

Related posts

ആദ്യമായി ഹോട്ടല്‍ ബന്ധുവീടായി തോന്നിയ അനുഭവം നടന്‍ ജോയി മാത്യു പറയുന്നു

കൊല്ലം, മലപ്പുറം കള്ക്ടറേറ്റുകളില്‍ ബോംബുവെച്ചത് ദാവൂദും കരീമും

subeditor

മഴയെത്തും മുമ്പേയിലെ അധ്യാപകനെ വിദ്യാര്‍ത്ഥിനി പ്രണയിച്ച് കെട്ടിയപ്പോ കുഴപ്പമില്ലേ?

subeditor

താരരാജാക്കന്മാരുടെ പല്ല് കൊഴിക്കാന്‍ നിര്‍മാതാക്കള്‍; സൂപ്പര്‍ താരങ്ങള്‍ ഇനി കരയ്ക്കിരിക്കേണ്ടിവരും; നിര്‍മാതാക്കളുടെ ചോരയൂറ്റികുടിക്കുന്ന രക്ത രക്ഷസുകളായ താരങ്ങള്‍ക്ക് മുട്ടന്‍പണി

subeditor10

നടികേസിലേ പ്രതിക്ക് ജയറാം വക ഓണപുടവ ,പുറത്തിറങ്ങുമെന്നറിഞ്ഞപ്പോൾ കൂറു തെളിയിച്ച് താര ലോകം

subeditor

ദിലീപിനെ ന്യായീകരിച്ച് സലിം കുമാര്‍, ഒരു പറ്റം സിനിമാക്കാരുടെ തിരക്കഥയാണ് ഇപ്പോള്‍ നടക്കുന്നത്

pravasishabdam news

ജീവിതത്തിലേ ഏറ്റവും മോശമായ സമയത്തും സിനിമയേ വെറുത്തില്ല, എപ്പോഴും ഇഷ്ടം മാത്രം

subeditor

ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

subeditor

രാമനുണ്ണിക്ക് എതിരാളികളില്ല! നിവിന്‍ പോളിയെ മറികടന്ന് തമിഴ്‌നാട്ടിലും ദിലീപിന്റെ പടയോട്ടം

പൃഥ്വിരാജിന് ഒരു അപരന്‍, തിരൂര്‍ സ്വദേശി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

subeditor

ദളിത് സംഘടനാ നേതാവ് ജിഗ്‌നേഷ് മേവാനി അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

subeditor

താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേക്ക്

Leave a Comment