പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളുടെ ചിത്രം ഫോണിൽ പകർത്തി സിപിഎം പ്രവർത്തകർ: ചോ​ദ്യം ചെ​യ്ത പിതാവി​ന്‍റെ പ​ല്ല് അ​ടി​ച്ചു കൊ​ഴി​ച്ചു

വയനാട്: മകളെയും കൂട്ടുകാരിയെയും അപമാനിച്ചത് ചോദ്യംചെയ്ത പിതാവിന് അഞ്ചംഗ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂരമർദനം. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി മു​തി​രേ​രി​യി​ലാ​ണ് സം​ഭ​വം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീ​ടി​ന​ടു​ത്ത പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും കൂ​ട്ടു​കാ​രി​യു​ടെ​യും ചി​ത്രം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും തുടർന്ന് ഇ​വ​രെ കമന്‍റടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇതു കണ്ട പെൺകുട്ടികൾ ചോദ്യം ചെയ്തതിനെ തുടർന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​സ​ഭ്യ വർഷമാണ് പെൺകുട്ടികൾക്കെതിരെ നടത്തിയത്.

വീട്ടിൽ വന്ന പെൺകുട്ടികൾ മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. തുടർന്ന് ഇക്കാര്യം ചോ​ദി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പ​ല്ല് അ​ടി​ച്ചു കൊ​ഴി​ക്കു​ക​യും ചെ​യ്ത​ത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

Loading...

പരിക്കേറ്റ പെൺകുട്ടിയുടെ അച്ഛനെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിർദേശം. സംഭവം നടന്നതിന്‍റെ പിറ്റേന്ന് പൊലീസെത്തി മൊഴിയെടുത്തു. വീണ്ടും ഒരുദിവസത്തിന് ശേഷമാണ് പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനും, സംഘം ചേർന്നുള്ള ആക്രണത്തിനും പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മാനന്തവാടി പൊലീസ് പ്രതികരിച്ചു. അഞ്ച് പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നും പ്രതികൾക്കായി തിരച്ചില്‍ തുടരുന്നെന്നും മാനന്തവാടി പൊലീസ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊവിഡ് കാലത്ത് ഇത്തരം സംഭവങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്ന് അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.