വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മാനന്തവാടി: കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അയവുവരാതെ നമ്മുടെ നാട്. മൂന്നര വയസ്സുള്ള പെൺകുട്ടിക്കാണ് ഇരുപത്തിയാറുകാരന്റെ പീഡനത്തിന് ഇരയാകേണ്ടി വന്നത്. വയനാട്ടിലാണ് ഈ ക്രൂരത അരങ്ങേറിയത്. ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെയാണ് അന്തർസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി.

Loading...

പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സിഐ എം.എം. അബ്ദുല്‍ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.