വയനാട് പോക്‌സോ കേസ്; അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം

കല്‍പ്പറ്റ. വയനാട് പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിയെ എഎസ്‌ഐ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെയാണ് എഎസ്‌ഐ മോശമായി പെരുമാറിയെന്ന് ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചപ്പോള്‍ മകള്‍ വെളുപ്പെടുത്തിയതെന്ന് പിതാവ് പറയുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് ചിലര്‍ പറഞ്ഞതായും കുട്ടി പറഞ്ഞുവെന്നും. സംഭവത്തിന്റെ ഒരു കാര്യവും പോലീസ് തുറന്ന് പറയുന്നില്ലെന്നും പിതാവ് പറഞ്ഞു.

നീതി നിഷേധിക്കപ്പെടുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച എഎസ്‌ഐ ടിജി ബാബുവിനെതിരെ സംസ്ഥാന പട്ടിക ജാതി വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Loading...

തെളിവെടുപ്പിനിടെയാണം പീഡനം ശ്രമം നടന്നത്. പോക്‌സോ കേസിന് പുറമേ പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും എഎസ്‌ഐക്കെതിരെ ചുത്തി. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട യുവാക്കള്‍ കുട്ടിയെ ഊട്ടിയില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.