വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ, പുഞ്ചക്കൊല്ലിയിൽ 250 ആദിവാസികൾ ഒറ്റപ്പെട്ടു

വയനാട് ജില്ലയിലെ കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ. കനത്ത മഴ ആരംഭിച്ച ശേഷം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് കുറിച്യർ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്. മുൻപേതന്നെ പ്ര​ദേ​ശ​വാ​സി​ക​ളെ മു​ഴു​വ​ൻ ഇ​വി​ടെ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ​ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുകയാണ്. ക​വ​ള​പ്പാ​റ​യി​ൽ നിന്നും ഇ​നി 50 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും.

Loading...

അതേസമയം നിലമ്പൂരിലെ വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി​യി​ൽ ര​ണ്ട് കോ​ള​നി​ക​ളി​ലാ​യി 250 ആ​ദി​വാ​സി​ക​ൾ ഒറ്റപ്പെട്ടു. കാ​ട്ടു​നാ​യ്ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​ ഉൾപ്പെട്ടവരാണ് ഇ​വി​ടെ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഇവിടെനിന്നും ക്യാംപു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ അധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ ത​യാ​റാ​യി​ല്ല.

പു​ഞ്ച​ക്കൊ​ല്ലി​ മേഖലയെ മ​റ്റു സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന പാ​ലം മല​വെ​ള്ള​പ്പാ​ച്ചി​ൽ ത​ക​ർ​ന്ന​തോ​ടെ കോ​ള​നി ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു.