ലോക്ക് ഡൗണ്‍, ജനത്തെ അകത്തിരുത്താന്‍ പോണ്‍ഹബ്ബിന്റെ ഞെട്ടിക്കുന്ന ഓഫര്‍

ന്യൂയോര്‍ക്ക്: കൊറോണ വ്യാപന ഭീതിയിലാണ് ലോകം മുഴുവന്‍. ലോകത്ത് ആകമാനം ഇതുവരെ രോഗം ബാധിച്ച് 24000 പേര്‍ മരിച്ചു. 19000 പേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തില്‍ പല ലോക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഗൗരവം മനസിലാക്കാതെ കറങ്ങി നടക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ പുറത്തിറങ്ങി കറങ്ങി നടക്കുന്നവരെ വീടിന് അകത്തിരുത്താന്‍ പുത്തന്‍ തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പോണ്‍ വീഡിയോ ദാതാക്കളായ പോണ്‍ ഹബ്ബ്. വമ്പന്‍ ഓഫറാണ് പോണ്‍ ഹബ്ബ് മുന്നോട്ട് വെച്ചിരിക്കുന്നത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സൗജന്യം ആയി പോണ്‍ വീഡിയോ കാണാനുള്ള സൗകര്യമാണ് പോണ്‍ ഹബ്ബ് വെബ്‌സൈറ്റ് ഒരുക്കി ഇരിക്കുന്നത്. ലോകം മുഴുവന്‍ പ്രീമിയം അക്കൗണ്ടുകള്‍ പോണ്‍ ഹബ്ബ് സൗജന്യം ആക്കി. നേരത്തെ ഇറ്റലിയില്‍ കമ്പനി സൗജന്യം ആയി വീഡിയോ കാണാന്‍ അവസരം നല്‍കി ഇരുന്നു. പ്രീമിയം ഫ്രീ ആക്കുന്നതില്‍ കൂടി ആളുകളെ വീട്ടില്‍ ഇരുത്താന്‍ സാധിക്കും എന്നാണ് കമ്പനി പ്രത്യാശിക്കുന്നത് അധികൃതര്‍ വ്യക്തമാക്കി.

Loading...

30 ദിവസത്തേക്ക് ആണ് പോണ്‍ ഹബ്ബ് സൗജന്യ സേവനം നല്‍കിയിരിക്കുന്നത്. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന ഘട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും ലൈംഗിക സംതൃൃപ്തിക്ക് സ്വയംഭോഗം ആണ് നല്ലത് എന്നും കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല സൈറ്റില്‍ കൊറോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ഉള്ള സൗകര്യവും സൈറ്റില്‍ ഒരുക്കിയിട്ട് ഉണ്ട്.

സമുദ്ര മലിനീകരണത്തിന് എതിരെ പ്രവര്‍ത്തനങ്ങളും ആയി നേരത്തെ പോണ്‍ ഹബ്ബ് രംഗത്ത് എത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് നേരത്തെ കൊറോണയെ തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ യാത്രക്കാര്‍ക്ക് സൗജന്യം ആയി പോണ്‍ കാണാനുള്ള സൗകര്യം പോണ്‍ ഹബ്ബ് വെബ്‌സൈറ്റ് ഒരുക്കിയിരുന്നു. കൊറോണയെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പോണ്‍ ഹബ്ബ് വെബ്‌സൈറ്റിന്റെ നടപടി.