വ​ധൂവ​ര​ന്മാ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ഇ​ള​വു​ക​ള്‍: ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം

തിരുവനന്തപുരം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് വ​രു​ത്തി മാർ​ഗ്​ഗനിർദ്ദേശം പുറത്തിറക്കി . മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​വാ​ഹ​ത്തി​നെ​ത്തു​ന്ന വ​ധൂ​വ​ര​ന്മാ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട. ഇ​വ​രോ​ടൊ​പ്പ​മു​ള്ള അ​ഞ്ച് പേ​ര്‍​ക്കും ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. ഏ​ഴ് ദി​വ​സം വ​രെ ഇ​വ​ര്‍​ക്ക് സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം വിവാഹ കാർഡും അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

അ​തേ​സ​മ​യം വിവാഹത്തിനായി എത്തുന്നവർ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​വ​ര്‍ വി​വാ​ഹാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​തി​ന് മു​ന്‍​പാ​യി വി​വാ​ഹ​ക്കു​റി കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ അ​പ് ലോ​ഡ് ചെ​യ്യ​ണം. വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ല്‍ അ​ല്ലാ​തെ മ​റ്റൊ​രു ച​ട​ങ്ങു​ക​ളി​ലും ഇ​വ​ര്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങൾ സന്ദര്‍ശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Loading...

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഹ്ര​സ്വ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് നേ​ര​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ബി​സി​ന​സ്, വ്യാ​പാ​ര, ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നി​ല​വി​ല്‍ ഒ​രു സം​സ്ഥാ​ന​ത്തു​നി​ന്നും മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​തു​ണ്ട്.