Featured Gulf

തമാശയായി പറഞ്ഞ വിവാഹ സ്വപ്നം കാര്യമായപ്പോള്‍ ,എംബിഎസിനെ പെണ്ണുകെട്ടിക്കാന്‍ സൗദിക്കാര്‍

ഇസ്രയേല്‍ ഹാസ്യ താരം നോവാ൦ ഷസ്തര്‍ ഇല്യാസിയുടെ വിവാഹ സ്വപ്നം സൗദിയില്‍ ചര്‍ച്ചയാകുന്നു. ഇസ്രയേല്‍ താരത്തിന്‍റെ വിവാഹ സ്വപനം സൗദിയില്‍ ചര്‍ച്ചയായതെങ്ങനെയാണെന്നാണോ? അതിന് പിന്നിലൊരു വലിയ കാരണമുണ്ട്. നോവാമിയ്ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയാണ്.

അറബി ചാനലായ ഐ24ലെ അഭിമുഖത്തില്‍ തമാശയായാണ് താരം ഈക്കാര്യം പറഞ്ഞത്. എന്നാല്‍ സൗദി ജനങ്ങള്‍ ഈ വിവാഹാഭ്യര്‍ഥനെ ഏറ്റെടുക്കുകയായിരുന്നു.അഭിമുഖത്തിനിടെ വളരെ നിസാരമായി നോവാം പറഞ്ഞ കാര്യം പ്രധാന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയാകുകയായിരുന്നു. 32 വയസായിട്ടും എന്താണ് വിവാഹത്തെ കുറിച്ച് ആലോചിക്കാത്തതെന്ന അവതാരകന്‍റെ ചോദ്യത്തിനായിരുന്നു ചര്‍ച്ചയായ നോവാമിന്‍റെ മറുപടി.

ഉയരമുള്ള തനിക്ക് വരനെ കിട്ടാന്‍ പ്രയാസമാണെന്നും ഉയരമുള്ള പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ലെന്നുമായിരുന്നു അവരുടെ മറുപടി. എന്നാല്‍ കുടുംബം തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഭര്‍ത്താവിനെ സ്വയം കണ്ടെത്താനുള്ള അനുമതി കുടുംബം നല്‍കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

ഉയരമുള്ള പ്രശസ്തനായ ആളെയാണ് തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്ന് പറഞ്ഞ നോവാം സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍റെ പേരും നിര്‍ദേശിച്ചു.

എന്നാല്‍, പിന്നീട് ബശ്ശാറുല്‍ ശരിയാകില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാനാണ് നല്ലതെന്നും ഷസ്തര്‍ പറയുകയായിരുന്നു.

Related posts

കാബൂളില്‍ സൈനീക വ്യൂഹത്തിനു നേരെ ചാവേറാക്രമണം: 40 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Sebastian Antony

നിയമങ്ങൾ ശക്തമാക്കിയിട്ടും ചവിട്ടിക്കയറ്റൽ തുടരുന്നു; സൗദിയിൽ തടവിലായ സ്ത്രീയെ രക്ഷപ്പെടുത്തി

subeditor

കുവൈറ്റിൽ പിഞ്ചു കുഞ്ഞിനെ കൊന്ന് ഫ്രീസറിൽ ഒളിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

subeditor

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാൾ ആഘോഷിച്ചു

Sebastian Antony

സൗദിയിലും സ്വവർഗ്ഗ വിവാഹം. എല്ലാവരെയും ജയിലിലടച്ചു

subeditor

ദമാമിൽ ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥാപിക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍

subeditor

യുഎസിനെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ജപ്പാന്‍ സോണി ടി വി കാണുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Sebastian Antony

സ്വകാര്യ സ്കൂളുകളിലെ വിനോദ യാത്രയ്ക്ക് നിയന്ത്രണം

subeditor

ദുബൈയിൽ വീടുകളിലേ ഷേറിങ്ങ് താമസം പിടികൂടാൻ കർശന പരിശോധന

subeditor

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി

സൗദിക്ക് പിന്നാലെ ബഹ്റിനിലും ശമ്പളകുടിശ്ശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള 500 ഇന്ത്യാക്കാർ

pravasishabdam news

മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയിൽ   അമേരിക്കയിൽ !

Sebastian Antony