ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തലാക്കിയാൽ പുരുഷന്മാരെക്കാൾ പ്രശ്നമനുഭവിക്കുക സ്ത്രീകളെന്ന് പഠനം

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തലാക്കിയാൽ പുരുഷന്മാരെക്കാൾ പ്രശ്നമനുഭവിക്കുക സ്ത്രീകളെന്ന് പഠനം. കുറച്ചു കാലം തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അത് നിർത്തലാക്കുകയും ചെയ്താൽ നിരവധി പ്രശ്നങ്ങളുണ്ടാവുമെന്നാണ് പഠനത്തിൽ തെളിഞ്ഞത്. പ്രധാനമായും ആറ് പ്രശ്നങ്ങളെപ്പറ്റിയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

1. ലൈംഗിക തൃഷ്ണ നഷ്ടപ്പെട്ടേക്കാം

ലൈംഗിക ബന്ധം താൽക്കാലികമായിട്ടെങ്കിലും ദീർഘകാലത്തേക്ക് നിർത്തിയാൽ ലൈംഗിക തൃഷ്ണ നഷ്ടപ്പെട്ടേക്കാം. ലൈംഗിക ബന്ധം തുടർച്ചയായി ചെയ്യുന്നത് നിർത്തുമ്പോൾ അത്തരം ജീവിതവുമായി മനസ്സ് പൊരുത്തപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇത് എല്ലാവരിലും ഉണ്ടാവുന്ന പ്രശ്നമല്ല. ചിലർക്ക് ഇത് നേരെ വിപരീത ഫലം ഉണ്ടാക്കും.

2. യോനിയുടെ ഭിത്തികൾ ദുർബലമായേക്കാം

ലൈംഗിക ബന്ധം ദീർഘകാലത്തേക്ക് നിർത്തിയാൽ യോനിയുടെ ഭിത്തികൾ ദുർബ്ബലമാകും. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രൂക്ഷമായ വേദന യോനിയിലുണ്ടാവും. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിക്ക് വേദനയുണ്ടാവുന്നതും ഇതു കൊണ്ടാണ്.

3. ലൂബ്രിക്കേഷൻ നഷ്ടപ്പെട്ടേക്കാം

ഇതും സ്ത്രീകൾക്കുണ്ടാവുന്ന പ്രശ്നമാണ്. സംഭോഗ സമയത്ത് ലിംഗം യോനിയിൽ പ്രവേശിക്കുന്നത് ആയാസകരമാക്കുന്ന ലൂബ്രിക്കൻ്റുകൾ നഷ്ടപ്പെട്ടാൽ പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയുണ്ടാക്കും. ലൈഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ സ്വയംഭോഗത്തിലൂടെയെങ്കിലും ആനന്ദം കണ്ടെത്താൻ ശ്രമിച്ചില്ലെങ്കിൽ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

4. ആർത്തവ വേദന അധികരിച്ചേക്കാം

ലൈംഗിക ബന്ധത്തിൽ നിന്നും ദീർഘകാലത്തേക്കുള്ള വിട്ടു നിൽക്കൽ ആർത്തവകാലത്തെ വേദന അധികരിപ്പിക്കും. രതിമൂർച്ഛയുണ്ടാകുമ്പോൾ തുടർച്ചയായി രക്തയോട്ടം അധികരിക്കുന്നതിനാൽ ആർത്തവ വേദന കുറയാറുണ്ട്. എന്നാൽ ലൈംഗിക ബന്ധം നിർത്തുമ്പോൾ രതിമൂർച്ഛക്ക് സാധ്യത ഇല്ലാതാവുകയും വേദന അധികരിപ്പിക്കുകയും ചെയ്യും.

5. ഉദ്ധാരണ ശേഷി നഷ്ടപ്പെട്ടേക്കാം

ലൈംഗിക ബന്ധം ദീർഘകാലത്തേക്ക് നിർത്തിയാൽ പുരുഷന്മാർക്ക് ഉദ്ധാരണ ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലൈംഗിക ബന്ധം നടക്കുന്നില്ല എന്നതു കൊണ്ടു തന്നെ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്.

6. പിരിമുറുക്കം അധികരിച്ചേക്കാം

അതെ. അതും സംഭവിച്ചേക്കാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശാരീരികമായും മാനസികമായും സന്തോഷം നൽകുന്നതാണ്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധം നിർത്തിയാൽ പിരിമുറുക്കം ഉണ്ടാവും.

Top