സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിതയ്ക്ക് എന്തവകാശം- ഹൈക്കോടതി

Saritha S Nair

കൊച്ചി/ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ സരിത എസ് നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്ത് അവകാശമാണ് സരിത എസ് നായര്‍ക്കുള്ളതെന്ന് കോടതി ചോദിച്ചു.

കേസുമായി ബന്ധമില്ലാത്ത വ്യക്തിക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടുവാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയില്‍ സരിത എസ് നായരെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകര്‍പ്പ് ആവശ്യപ്പെട്ടത്.

Loading...

പകര്‍പ്പ് ആവശ്യപ്പെട്ട് സരിത ആദ്യം എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സരിതയുടെ ആവശ്യം കോടതി തള്ളുകയാണ് ചെയ്തത്.