ഏറ്റവും സുരക്ഷിതമായ മെസേക്ക് കൈമാറ്റത്തിനായി ഉപയോഗിക്കുന്ന വാട്സാപിൽ ഇനി മുതൽ വീഡിയോ കോളിങ്ങും. സർക്കാരിന്റേയും എല്ലാ സുരക്ഷാ ധികൃതരുടേയും കണ്ണുകൾക്ക് കണ്ടെത്താനാവാത്ത സ്വകാര്യതയാണ്‌ വാട്സാപ് ചാറ്റിങ്ങിന്റെ പ്രത്യേകത്. ലോകത്തേ എല്ലാ നവ മാധ്യമ കമ്യൂണിക്കേഷനേയും അമ്പരപ്പിച്ചാണ്‌ ഇതിന്റെ വളർച്ചയും.വിന്‍ഡോയുടെ വലതു മുകളിലുള്ള ഫോണ്‍ ഐക്കണ്‍ വഴി വീഡിയോ കോള്‍ അക്‌സ്സസ്‌ ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചാറ്റ്‌ വിന്‍ഡോ തുറന്നിട്ടിരിക്കുന്ന ഒരാള്‍ക്ക്‌ ഇതിനൊപ്പം തന്നെ വോയ്‌സ് കോളിംഗിനുള്ള സംവിധാനം ഇപ്പോള്‍ തന്നെ വാട്‌സാപ്പിലുണ്ട്‌. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ വീഡിയോ കോളിംഗിനുള്ള ഓപ്‌ഷനും വിന്‍ഡോയില്‍ കാണും. ഇതിലൂടെ ഉപയോക്‌താക്കള്‍ക്ക്‌ വോയ്‌സ് കോള്‍ വേണോ വീഡിയോ കോള്‍ വേണോ എന്ന്‌ തെരഞ്ഞെടുക്കാന്‍ സൗകര്യവും കിട്ടും.

നിലവില്‍ ചില ഉപയോക്‌താക്കള്‍ക്ക്‌ വീഡിയോ കോളിംഗിന്റെ ഓപ്‌ഷന്‍ ഇപ്പോള്‍ തന്നെ കാണാമെങ്കിലൂം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇതില്‍ ടാപ്‌ ചെയ്‌താല്‍ വീഡിയോ കോളിംഗ്‌ അണ്‍ അവയ്‌ലബിള്‍ എന്ന സന്ദേശമാണ്‌ കിട്ടുന്നത്‌. എന്നിരുന്നാലും ഭാവിയില്‍ നല്‍കാന്‍ പോകുന്ന സൗകര്യത്തിന്‌ വേണ്ടിയാണ്‌ ഓപ്‌ഷന്‍ കമ്പനി വെച്ചിരിക്കുന്നതെന്നാണ്‌ വിവരം. നിലവില്‍ വാട്‌സാപ്പിന്റെ 20.16.80 വെര്‍ഷനിലാണ്‌ ഈ സൗകര്യം പരീക്ഷിച്ചിട്ടുണ്ട്‌. ഇതിന്റെറ ബീറ്റാ ടെസ്‌റ്റര്‍ ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ നിന്നും വേണമെങ്കില്‍ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാനാകും.