മഞ്ജു പിള്ള ആ സത്യം വെളിപ്പെടുത്തി ; മലയാളത്തിന് മാത്രമായി ഒരു സില്‍ക് സ്മിത

മലയാളത്തിന് മാത്രമായി ഒരു സില്‍ക് സ്മിതയെ കിട്ടിയിരിയ്ക്കുന്നു. തന്നെ മലയാളത്തിന്റെ സില്‍ക് സ്മിത എന്ന് വിളിക്കാറുണ്ട് എന്ന് വെളിപ്പെടുത്തിയത് മഞ്ജു പിള്ള തന്നെയാണ്. റിമി ടോമി അവതാരകയായി എത്തുന്ന, മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് മഞ്ജു ആ സത്യം വെളിപ്പെടുത്തിയത്.

മഞ്ജു പിള്ളയ്‌ക്കൊപ്പം നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തിന്റെ സ്മിത പട്ടേല്‍ ആയിട്ടാണത്രെ ശ്രീലക്ഷ്മി അറിയപ്പെടുന്നത്. ആരാണ് ഇരുവരെയും സ്മിത പട്ടേലും സില്‍ക് സ്മിതയും ആയി പ്രഖ്യാപിച്ചത് എന്നറിയാന്‍ ഒന്നും ഒന്നും മൂന്നിന്റെ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യണം.

Loading...

പരിപാടിയുടെ പ്രമോഷന്‍ വീഡിയോയിലാണ് ഇത്രയും പറയുന്നത്. കളിയും ചിരിയും അഭിനയവുമായി മഞ്ജു പിള്ള ഷോ കൂടുതല്‍ മികവുള്ളതാകുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. മഞ്ജു പിള്ളയ്ക്കൊപ്പം റിമി കൂടെ ചേരുന്നതോടെ പരിപാടി കൂടുതല്‍ ലൈവാകുന്നു