ബീഹാറില്‍ ആരായിരിക്കും മുഖ്യമന്ത്രി ? എന്‍.ഡി.എ യോഗം ഇന്ന്

NDA
NDA

ബീഹാറിലെ ശക്തമായ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗം ഇന്ന്. തിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിയെയും തീരുമാനിക്കും.മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് നരേന്ദ്ര മോദി അടക്കം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവകാശവാദം ഉന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്‍റെ നിലപാട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

Nithishkumar
Nithishkumar

എന്നാല്‍ പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച്‌ മൂന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് നിതീഷ് കുമാര്‍ മൗനം വെടിഞ്ഞത്. അതേസമയം വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്നതാണ് നിതീഷിന്റെ നിലപാട്.

Loading...