മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍. പ്രേക്ഷകര്‍ തരം പോലെ എല്ലാം മാറ്റിപ്പറയും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനത്ത് കാലക്രമത്തില്‍ ഒരാള്‍ വന്നേ തീരു. സിനിമകളുടെ വിജയപരാജയങ്ങള്‍ നോക്കി അങ്ങനെ പല പേരുകളും മലയാള സിനിമാ പ്രേക്ഷകര്‍ നിര്‍ദ്ദേശിച്ചു.
യുവതാരങ്ങളില്‍ മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്നറിയപ്പെട്ടിരുന്ന പൃഥ്വിരാജിനായിരുന്നു വലിയ മാര്‍ക്കറ്റ്. പൃഥ്വിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും കളിക്കുമ്പോള്‍ പലരും പറഞ്ഞും പൃഥ്വിരാജ് തന്നെ അടുത്ത സൂപ്പര്‍സ്റ്റാര്‍. ഇന്ത്യന്‍ റുപി, സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍, മെമ്മറീസ് അങ്ങനെ തുടരെ തുടരെ ഹിറ്റുകള്‍ വന്നപ്പോള്‍ ഉറപ്പിച്ചു. അപ്പോഴാണ് 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നക്ലൈസ് തുടങ്ങിയ ഹിറ്റുകളുമായി ഫഹദ് ഫാസില്‍ വരുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞത് മാറ്റി, അടുത്ത സൂപ്പര്‍സ്റ്റാര്‍ ഫഹദ്. ഓകെ കണ്ണി ഹിറ്റായതോടെ ദുല്‍ഖറിന് പിന്നാലെ സംവിധായകര്‍ നടക്കുന്നതായി വാര്‍ത്തകള്‍, ഉസ്ദാത് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ദുല്‍ഖര്‍ സല്മാന് വന്നപ്പോള്‍ ഫഹദ് ഫാസില്‍ തള്ളപ്പെട്ടു. പ്രേമം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ സൂപ്പര്‍ താര പദവി ചാര്‍ത്തിക്കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ, അങ്ങനെ ഇപ്പോള്‍ താരം നിവിന്‍ പോളിയാണ്.
അപ്പോള്‍ ശരിക്കും ആരാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍.