അന്‍പത് വര്‍ഷങ്ങളായി സിനിമാ ലോകത്തുണ്ടായിട്ടും അടൂരിന് മാത്രം മോഹന്‍ലാലിനെ വേണ്ട ;ഒരു സിനിമയിലും അവസരം നല്‍കിയില്ല ;ലാലിനോട് അടൂരിന് എന്താണ് ഇത്ര ദേഷ്യം ?

അന്‍പത് വര്‍ഷങ്ങളായി അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ ലോകത്തുണ്ട്. ഇക്കാലയളവിനിടയില്‍ വെറും പന്ത്രണ്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തത്. ആ പന്ത്രണ്ടില്‍ മൂന്ന് സിനിമകള്‍ മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷമായിട്ടും മോഹന്‍ലാലിനെ നായകനാക്കി അടൂര്‍ ഒരു സിനിമ ചെയിതിട്ടില്ല.

എന്തുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ നായകന്മാര്‍ക്ക് വേണ്ടി സിനിമ ഉണ്ടാക്കുകയല്ല, സിനിയ്ക്ക് വേണ്ടി നായകന്മാരെ തിരയുകയാണ് എന്നാണ് അടൂര്‍ പറഞ്ഞത്. മോഹന്‍ലാലുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അടൂര്‍ വ്യക്തമാക്കി.

എനിക്കാരോടും ഒരു വിരോധവുമില്ല. വളരെ കുറച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതില്‍ തന്നെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കാനല്ലേ കഴിയൂ. ചില സിനിമകളില്‍ അറിയപ്പെടുന്ന അഭിനേതാക്കളുടെ ആവശ്യമില്ല. അതുകൊണ്ട് അത്തരം കാസ്റ്റിങിന് പോകാറില്ല. എനിക്ക് സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹം ഇതുവരെ എന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. വളരെ കഴിവുള്ള നടനാണ് ജയറാം. എന്നിട്ടും എനിക്കയാളെ എന്റെ സിനിമയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല.

എനിക്കേറ്റവും ഇഷ്ടമുള്ള ദിലീപിനെ പോലും ഈ അടുത്ത കാലത്താണ് എനിക്ക് സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞത്. അത് വളരെ ഭംഗിയായി ദിലീപ ്‌ചെയ്തു. അല്ലാതെ എനിക്ക് നടന്മാരുമായി യാതൊരു പ്രശ്‌നവുമില്ല- അടൂര്‍ വ്യക്തമാക്കി . മൂന്ന് സിനിമകളാണ് അടൂര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയത്. അതില്‍ തന്നെ വിധേയനിലെയും മതിലുകളിലെയും അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അനന്തരം ആണ് മറ്റൊരു ചിത്രം.

കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് മമ്മൂട്ടി അനന്തരത്തിലെ ചെറിയ വേഷം ചെയ്തത്. പിന്നീട് മതിലുകളിലും വിധേയനിലും നായകനായി. എപ്പോഴും മമ്മൂട്ടി പറയും, സര്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡിയാണ് എന്ന് അടൂര്‍ പറഞ്ഞു.