കൊലപാതകങ്ങൾ തുടർക്കഥയാകുന്നു; കൊച്ചിയിൽ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യയും മകളും അറസ്റ്റിൽ

കൊച്ചി കടവന്ത്രയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും മകളും അറസ്റ്റിൽ. കടവന്ത്രയിൽ താമസിക്കുന്ന സെൽവിയും മകളുമാണ് അറസ്റ്റിലായത്. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശികളായ ഇവർ കടവന്ത്രയിൽ താമസിച്ചു വരികയായിരുന്നു. മദ്യപാനിയായ ഭർത്താവിന്റെ ശല്യം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയത് എന്ന് സെൽവി പോലീസിനോട് പറഞ്ഞു.

രണ്ട് ദിവസം മുൻപാണ് സെൽവിയുടെ ഭർത്താവ് ശങ്കറിനെ വീടിനുള്ളിൽ അബോധാവസ്ഥനായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭാര്യയും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ മൃതദേഹത്തിന്റെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽ പെട്ടത് ഡോക്ടർമാരുടെ സംശയത്തിന് കാരണമായി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭാര്യ സെൽവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇവർ കുറ്റസമ്മതം നടത്തി.

Loading...