ഭര്‍ത്താവ് 106 ദിവസം ഭാര്യെ ഫീസറില്‍ ഒളിപ്പിച്ചു

ചൈനയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തി 106 ദിവസം ഫ്രീസറില്‍ ഒളിപ്പിച്ച യുവാവിന് വധശിക്ഷ. സൂ സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ക്രെഡിറ് കാര്‍ഡില്‍ നിന്നും 15000 യുവാന്‍ ചിലവാക്കി. കൂടാതെ കൊലപാതകം മറക്കാന്‍ വേണ്ടി മറ്റൊരു യുവതിയുമായി യാത്രയും നടത്തി.

വസ്ത്ര വില്‍പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. ഭാര്യ യാങ് പ്രൈമറി സ്‌കൂള്‍ ടീച്ചറും. കല്യാണം കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് സൂ ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഇയാള്‍ ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും സുഹൃത്തുകള്‍ക്കും, മാതാപിതാക്കള്‍ക്കും മെസ്സേജ് അയക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം പിതാവിന്റെ പിറന്നാള്‍ ആഘോഷത്തിന്ക്ഷണിച്ചപ്പോഴാണ് ഇയാളുടെ പദ്ധതികള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങി.

Loading...

2016 ഒക്ടോബര്‍ 17ന് ഇയാളെ കൊടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചു. കോടതി ഇയാളുടെ ഹര്‍ജി തള്ളി ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടു.