ഭാര്യ പുറത്ത് പോയ സമയം കാമുകിയുമായി ഭര്‍ത്താവിന്റെ ലീലാവിലാസം; അപ്രതീക്ഷിതമായി തിരികെ എത്തിയ ഭാര്യ കയ്യോടെ പൊക്കി

കുവൈറ്റ് : താന്‍ വീട്ടില്‍ ഇല്ലാത്ത സമയം കാമുകിയായ അറബ് യുവതിയുമൊത്ത് ഭര്‍ത്താവിന്റെ ലീലാ വിലാസങ്ങള്‍ ഭാര്യ കൈയ്യോടെ പിടികൂടി. 27 കാരനയാ പ്രവാസി ആയ യുവാവും 30 കാരിയായ അറബ് യുവതിയും ആണ് പിടിയിലായത്. ഭാര്യ അപ്രതീക്ഷിതമായി ഫ്‌ലാറ്റില്‍ മടങ്ങി എത്തുമ്പോള്‍ ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കാമുകിയായ അറബ് യുവതിയെ കാണുക ആയിരുന്നു. മുബാറക് പ്രദേശത്താണ് സംഭവം നടന്നത്.

തിരികെ എത്തിയ ഭാര്യ കിടപ്പറയില്‍ ഭര്‍ത്താവിന് ഒപ്പം കാമുകിയെ കണ്ടതോടെ വിവരം ഉടന്‍ തന്നെ പോലീസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. ഇരുവര്‍ക്കും എതിരെ അവിഹിത ബന്ധത്തിന്റെ പേരില്‍ കേസെടുത്തു.

Loading...

മറ്റൊരു സംഭവത്തില്‍ ഭാര്യയെ അറിയിക്കാതെ കാമുകിയെയും കൂട്ടി തിയേറ്ററില്‍ പോയ ഭര്‍ത്താവിന് പറ്റിയ പറ്റാണ് ഇപ്പോള്‍ സംസാര വിഷയം. തിയേറ്ററില്‍ എത്തിയ ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടുക ആയിരുന്നു. ഇരുവരെയും ഒന്നിച്ച കണ്ട ഭാര്യ കുപിതയാവുകയും ഇരുവരെയും കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവത്തെ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കാത്തതിനാല്‍ മൂന്ന് പേരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി പൊലീസ് വീടുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. മള്‍ട്ടിപ്ലെക്സില്‍ കാമുകിക്ക് ഒപ്പം ഭര്‍ത്താവ് സിനിമ കാണുന്ന കാര്യം സുഹൃത്ത് ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് ബോധ്യപ്പെടാന്‍ 45 കാരി ഉടനെ തിയേറ്ററിലേക്ക് തിരിക്കുകയായിരുന്നു. നടി റാണി മുഖര്‍ജി നായികയായി അഭിനയിക്കുന്ന മര്‍ദാനി രണ്ട് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കാണുന്ന കാഴ്ചയാണ് ഭാര്യ കണ്ടത്. ഇതില്‍ കുപിതയായ ഭാര്യ ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിന്റെ മുഖത്ത് തുടര്‍ച്ചയായി അടിച്ച ഭാര്യ, കാമുകിയുടെ മുടിപിടിച്ച് വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലാത്തതില്‍ പൊലീസ് മൂന്നുപേരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി വീടുകളിലേക്ക് പറഞ്ഞയച്ചു.

അതേസമയം ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയുടെ ഒപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവാവിന്റെ ഭാര്യയ്ക്ക് കാമുകിയുടെ ഒപ്പം മുറിയെടുത്ത വിവരം അറിയിച്ചത് ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലരാണ്. ലോഡ്ജിന്റെ പേരും മുറിയുടെ നമ്പറും കൃത്യമായി സുഹൃത്തുക്കള്‍ യുവാവിന്റെ ഭാര്യയ്ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്നാണ് ഇവര്‍ ലോഡ്ജില്‍ എത്തിയത്.

ലോഡ്ജിലെത്തിയ യുവതി ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാനും ശ്രമം നടത്തി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിലാണ് യുവാവും കാമുകിയും കൂടി മുറിയെടുത്തത്. ഭാര്യ എത്തി ബഹളമായതോടെ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് പോലീസ് ലോഡ്ജില്‍ എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അനുനയിപ്പിച്ച് യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസ്സിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.