ഭര്‍ത്താവ് ഗള്‍ഫില്‍ എല്ലു മുറിയെ ജോലി,ഭാര്യ നാട്ടില്‍ മോഷ്ടാവ് മുജീബിനൊപ്പം

പ്രവാസി ഭര്‍ത്താവ് ഗള്‍ഫില്‍ എല്ലു മുറിയെ പണി എടുക്കുമ്പോള്‍ നാട്ടിലെ ഭാര്യ അയാളെ ചതിക്കുന്ന സംഭവം ഇപ്പോള്‍ പതിവു വാര്‍ത്തയാണ്. ഗള്‍ഫില്‍ ചേട്ടന്‍ സമ്പാദിക്കുന്ന പണം എല്ലാം നാട്ടിലുരുന്ന് വാങ്ങി സുഖ ജീവിതം നയിച്ച ഒരു പ്രവാസിയുടെ ഭാര്യയുടെ മുഖം മൂടി അഴിഞ്ഞു വീണത് പുഷ്പഗിരി ഏഴാം മൈലില്‍. ഗള്‍ഫിലു ഭര്‍ത്താവിനെ ചതിച്ച് കാമുകനുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഇവരുടെ ആഢംബര ജീവിത ചിലവു താങ്ങാന്‍ ആകാതെ കാമുകന്‍ മോഷണം തുടങ്ങി. പണം ധാരാളം കൈയ്യിലിലും ആസ്തിയുമായും ഉള്ള സ്ഥലത്തേ പ്രധാനി തന്നെയായിരുന്നു കാമുകന്‍. പുഷ്പഗിരി സ്വദേശിയും പരിയാരം ഓണപ്പറമ്പില്‍ താമസക്കാരനുമായ മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മുജീബ് എന്ന് 42കാരനായിരുന്നു പ്രവാസിയുടെ കുടുംബം തകര്‍ത്ത് ഈ കഥയിലെ വില്ലന്‍. പുഷ്പഗിരി ഏഴാംമൈലിലെ പ്രവാസിയുടെ ഭാര്യയുമായുള അടുപ്പം മുജീബിനെ നല്ല ഒന്നാന്തിരം മോഷ്ടാവാക്കി.

പണക്കാരനായ മുജീബ് കാമുകിയെ പരിചരിക്കാനും സന്തോഷിപ്പിക്കാനും പണം കൈയ്യില്‍ നിന്നും എടുക്കില്ല. ഇത്തരം ചിലവുകള്‍ക്ക് പണം കണ്ടെത്താല്‍ മോഷണം തുടങ്ങി ഉടുവില്‍ പിടിക്കപ്പെടുകയായിരുന്നു. ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും പുതിയ പുരയില്‍ അബ്ദുള്‍ മുജീബ് മോഷ്ടിക്കാന്‍ ഇറങ്ങിയതും പിടിക്കപ്പെട്ടതും നാട്ടില്‍ ആര്‍ക്കും വിശ്വസിക്കാന്‍ ആയില്ല. കോടികളുടെ സ്വത്തും പണവും ഒക്കെയുള്ള മനുഷ്യന്‍ ഇത്രക്ക് അധപതിക്കുമോ..എന്നാല്‍ പോലീസ് പിടിയിലായ അബ്ദുള്‍ മുജീബ് എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ എല്ലാരും ഞെട്ടി. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. ഇതോടെ ഗള്‍ഫിലെ ഭര്‍ത്താവിനെ ചതിച്ച് കാമുകനുമായി ജീവിച്ച യുവതിയേയും നാട്ടില്‍ തിരിച്ചറിഞ്ഞു. യുവതിക്ക് പണവും ഒരു കാറും മുജീബ് വാങ്ങി കൊടുത്തിരുന്നു. കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് കിട്ടുന്നതെല്ലാം കൈക്കലാക്കി. ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ തുറന്നും 20 ഓളം കവര്‍ച്ചയാണ് എം പി അബ്ദുള്‍ മുജീബ് നടത്തിയത്.യൂട്യൂബില്‍നിന്നാണ് സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കാറുകളുടെ വാതിലുകള്‍ തുറക്കുന്ന വിദ്യ സ്വായത്തമാക്കിയത്. 2019 ജനുവരി 17 ന് സയ്യിദ് നഗറില്‍ വി.വി.അബ്ദുള്ളയുടെ കാര്‍ തകര്‍ത്ത് രണ്ടേകാല്‍ ലക്ഷം കവര്‍ന്നത്. ഉമ്മര്‍കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു.

Loading...

ഈ കേസിന് ശേഷം പൊലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയില്‍ ഏഴാംമൈലിലെ യുവതിയുടെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് മന്നയിലെ വ്യാപാരിയില്‍ നിന്ന് കവര്‍ച്ച നടത്തിയ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ രണ്ടു കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.

സ്‌നേക്ക് പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ചുഴലി ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ. തോമസിന്റെ കെഎല്‍ 11 എഎല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്.ഈ സംഭവത്തിനുശേഷം പറശിനിക്കടവ് പാലത്തിനു സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ മാരുതി 800 കാര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രവീണ്‍കുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് കവര്‍ന്നത്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വര ക്ഷേത്രപരിസരത്ത് നടന്ന കവര്‍ച്ചയ്ക്കു ശേഷമാണ് വ്യാഴാഴ്ച രണ്ടു കവര്‍ച്ചകള്‍ നടന്നത്. ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന്‍നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിംഗ് ലൈസന്‍സുമുള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയുമാണ് കവര്‍ന്നത്. ഇവ പിന്നീട് രാത്രി പന്ത്രണ്ടോടെ സാന്‍ജോസ് സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിരവധി മോഷണം നടത്തിയ കള്ളനാണ് ഒടുവില്‍ പിടിയിലായത്. പിടിക്കപ്പെട്ടപ്പോള്‍ തകര്‍ന്നത് ഒരു പ്രവാസിയുടെ കുടുംബവും