അപായപ്പെടുത്തുമെന്ന ഭീഷണിയില്‍ ഗ്രില്‍ പൂട്ടി;ഓട് പൊളിച്ച് കടന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു

പുന്നയൂര്‍ക്കുളം: ഭര്‍ത്താവ് അതിദാരുണമായി ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുന്നയൂര്‍ക്കുളത്താണ് സംഭവം. വീട്ടിലെ ഓട് പൊളിച്ച് അകത്ത് കടന്നാണ് ഭര്‍ത്താവ് ക്രൂരകൃത്യം ചെയ്തത്. ചെറായി കെട്ടുങ്ങല്‍ പാലത്തിന് സമീപം ചീനിക്കല്‍ യുസഫിന്റെ ഭാര്യ സുലേഖ(49)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ രണ്ട് തവണ കുടുംബവഴക്കിന്റെ പേരില്‍ യൂസഫിനെതിരെ സുലൈഖ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിദാരുണമായ ഈ സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. സംഭവം ഇങ്ങനെ,

വീട്ടിൽ സുലൈഖയും ഉമ്മ ഖദീജയും മാത്രമാണ് താമസം. ഏഴുമണിയോടെ ഖദീജ മുറ്റമടിക്കാൻ വീടിനു പുറത്തിറങ്ങി. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാൽ മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രിൽ പുറത്തു നിന്നു പൂട്ടിയിരുന്നു. ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. മുറ്റമടിച്ചുകൊണ്ടു ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളിൽ ഇറങ്ങി. മുൻവശത്തെ വാതിൽ തള്ളിത്തുറന്നു മുറിക്കുള്ളിൽ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് നിഗമനം. മക്കൾ: മൻസൂർ, മിർഷാദ്, മിന്നത്ത്. മരുമക്കൾ : റുബീന, ഖദീജ, ഫൈസൽ.

Loading...

അതേസമയം ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ ചെറുതോണിയില്‍ പിതാവിനെ മകന്‍ അടിച്ചു കൊന്നു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫിനെയാണ് മകന്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.കഴിഞ്ഞ 9നാണ് സംഭവം. റബർ വിറ്റുകിട്ടിയ പണം ആവശ്യപ്പെട്ട് ഇയാൾ പിതാവുമായി വഴക്കുകൂടി. പണം നൽകാൻ വിസമ്മതിച്ചതിന് പിതാവിനെ കിടപ്പുമുറിയിൽ നിന്നു ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മർദിച്ചു. സാരമായി പരുക്കേറ്റ ജോസഫിനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാത്രി 8 നാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇന്ന് 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.രാഹുൽ അവിവാഹിതനാണ്. ആഴ്ചകൾക്ക് മുൻപ് ഇയാൾ പുരയിടത്തിലെ റബർത്തോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് സാലിക്കുട്ടി പൂഞ്ഞാറിൽ ബന്ധുവീട്ടിലാണ്. ഇളയ മകൻ നോബിൾ (ഫോറസ്റ്റ് ഗാർഡ്). പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും