ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൊണ്ട് വൈകുന്നേരം കൊടൈക്കനാലില്‍

ഉ ച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്ന് ബഹളംവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. അടിമാലിയിലാണ് സംഭവം. ഭാര്യ പ്രസവിച്ചതിന്റെ സന്തോഷത്തിന് അടുത്തുള്ള ബാറില്‍ പോയി കൂട്ടുകാരനോടൊപ്പം മദ്യപിച്ച് എത്തിയ ശേഷമായിരുന്നു ആശുപത്രിയില്‍ ഭര്‍ത്താവിന്റെ ആഹ്ലാദപ്രകടനം. മൂന്നാര്‍ ചെണ്ടുവര സ്വദേശി നവീന്‍ തോമസ്, സുഹൃത്ത് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വം എന്നിവരാണ് ബഹളമുണ്ടാക്കിയത്.

യുവാവിന്റെ ആവശ്യം ആദ്യം കേട്ടപ്പോള്‍ തമാശയാണെന്നാണ് ഡോക്ടര്‍മാര്‍ വിചാരിച്ചത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ലേബര്‍ റൂമില്‍ മദ്യലഹരിയില്‍ കയറുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ പൊലീസിനെ വിളിക്കേണ്ടി വന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇവരെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു

Loading...