മറയൂര്‍: യുവതി വെട്ടേറ്റ് മരിച്ചു. മറയൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മറയൂര്‍ പത്തടിപ്പാലം സ്വദേശിയായ സരിത എന്ന 27കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സരിത കുറച്ച് മാസങ്ങളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ ആയിരുന്നു താമസം.
സരിത താമസിക്കുന്ന വീട്ടില്‍ സുരേഷ് മദ്യപിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതിനിടെ കത്തി ഉപയോഗിച്ച് സുരേഷ് സരിതയെ വെട്ടുകയായിരുന്നു. സരിതയുടെ കഴുത്തിനാണ് വെട്ടേറ്റതെന്ന് പോലീസ് പരഞ്ഞു. സുരേഷിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മറയൂര്‍ നീതി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സരിത. പിതാവ്: മുരുകന്, മാതാവ്: ലക്ഷ്മി മകന്: അഭിലാഷ്
Loading...