ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യ ഭാര്യ എത്തി; ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനവും കൊടുത്തു

കറാച്ചി: ക്ഷണിക്കാത്ത അതിഥിയിയായി എത്തി ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യഭാര്യ സമ്മാനിച്ചത് ആണ് ഏവരെയും ഞെട്ടിച്ചത്. ഭര്‍ത്താവിനെ ഭാര്യ മര്‍ദ്ദിക്കുകയായിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം ഉണ്ടായത്. ബന്ധുക്കള്‍ക്ക് ഒപ്പമാണ് യുവതി വിവാഹത്തിന് എത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ ഇവര്‍ വേദിയില്‍ ഇട്ട് മര്‍ദ്ദിക്കുകയും വിവാഹ വസ്ത്രങ്ങള്‍ കീറി കളയുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് അവഹേളിച്ചത്. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുന്നില്‍ വെച്ച് ആസിഫിനെ മര്‍ദിക്കുകയും വിവാഹ വസ്ത്രങ്ങള്‍ കീറി കളയുകയും ആയിരുന്നു.

Loading...

തുടര്‍ന്ന് പോലീസ് എത്തി ഇരു കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി. ഇരുവരോടും പ്രശ്നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ആസിഫ് മദീഹയെ ചതിക്കുകയായിരുന്നെന്ന് മദീഹയുടെ ബന്ധുക്കള്‍ പറഞ്ഞു. 2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാല്‍ ആസിഫ് അതിനുശേഷം ജിന്ന സര്‍വ്വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്. അതേസമയം, മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്‌ബോള്‍ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.

വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യഭാര്യ ഇവരുടെ ചിത്രങ്ങളും വിവാഹ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് കല്യാണം മുടങ്ങിയത്. ഇതിന് തൊട്ട് പിന്നാലെ വരന്‍ നാട്ടില്‍ നിന്നു തന്നെ മുങ്ങുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ വരനെതിരെ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. വഞ്ചിമല കൂനാനിക്കല്‍ താഴെ സനിലാണ് പ്രതി. ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. എലിക്കുളത്ത് വെച്ചായിരുന്നു സനലും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസം യുവതിയുടെ ഫോണിലേക്ക് സനലിന്റെ ആദ്യ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളെത്തി.

മലപ്പുറം സ്വദേശിയായ സനിലിന്റെ ആദ്യ ഭാര്യയാണ് മെസേജ് അയച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിവാഹിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതമായിരുന്നു മലപ്പുറം സ്വദേശിനി സന്ദേശങ്ങള്‍ യുവതിക്ക് അയച്ചത്.

മലപ്പുറം സ്വദേശിനിയായ ആദ്യ ഭാര്യയുടെ ബന്ധു ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സനില്‍ അവിടെയും ബുദ്ധിപരമായ കളി കളിച്ചു. വിവാഹം മുടക്കാന്‍ പലരും ശ്രമിക്കും പല കള്ള കഥകളും പലരും പറയുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇങ്ങനെ സനില്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതിനാല്‍ ആദ്യ ഭാര്യയുടെ ബന്ധു പറഞ്ഞത് ആരും വിശ്വസിച്ചില്ല. ഇവര്‍ ഇത് അവഗണിച്ചു. ചിത്രവും സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും സനില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങുകയും ചെയ്തു.

മലപ്പുറത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായ സനില്‍ ഇതേ സ്‌കൂളിലെ അധ്യാപികയായ യുവതിയുമായി 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്ന് ഇതിനു ശേഷമാണു വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. വിവരം അറിഞ്ഞു ബോധരഹിതനായ സനിലിന്റെ സഹോദരനെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.