തന്റെ നാല് സുഹൃത്തുക്കളോടൊപ്പം പ്രിയതമ കിടപ്പറ പങ്കിടുന്നത് കാണേണ്ടി വന്ന ഭർത്താവിന് സംഭവിച്ചത്

ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കളുമായി ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധം കയ്യോടെ പൊക്കി ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകന്മാരും അറസ്റ്റിൽ. ഗോവ സ്വദേശി ബാസുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസുരാജിന്റെ ഭാര്യ കല്‍പനയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ വിവരം ലഭിച്ചത്. അമിതമായി മദ്യപിച്ചെത്തി തര്‍ക്കിച്ച ഭര്‍ത്താവിനെ താന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കല്‍പ്പന ആദ്യം നല്‍കിയ മൊഴി.

എന്നാല്‍ യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കല്‍പ്പന മൃതദേഹം കഷ്ണങ്ങളാക്കി.

തുടര്‍ന്ന് സുഹൃത്തുക്കള്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഗോവ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Top