കോഴി ഇറച്ചി വാങ്ങാത്തതിന് ഭര്‍ത്താവിനെ ഭാര്യ കുത്തികൊന്നു

ബീജിംഗ്: കോഴി ഇറച്ചി വാങ്ങാന്‍ മറന്ന ഭാര്‍ത്താവിനെ ഭാര്യ കുത്തികൊന്നു. ചൈനയിലെ ലുജിയാങ്ങിലാണ് സംഭവം. പുറത്തുപോയ ഭര്‍ത്താവിനോട് തിരികെ വരുമ്പോള്‍ കോഴി ഇറച്ചി വാങ്ങികൊണ്ടു വരണെമെന്ന് ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ കോഴി ഇറച്ചി വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ക്ഷുഭിതയായ ഭാര്യ കറികത്തി ഉപയോഗിച്ച് ഭാര്‍ത്താവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍തൃമാതാവ് നിലവിളി കേട്ട് ഓടി വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടിക്കുന്ന മകനെ കണ്ടത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയും ഭാര്‍ത്താവും സ്ഥിരം വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.