അച്ഛന്‍ മക്കളെ ശാരീരികമായി ദുരുപയോഗം ചെയ്‌തെന്ന് അമ്മയുടെ വ്യാജ പരാതി

അടൂര്‍: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ നിയമം ശക്തമാണെങ്കിലും ഓരോ ദിവസം ചെല്ലുന്തോറും ഇത്തരം വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ ഒക്കെ കയ്യിലെടുത്ത് പുരുഷന്മാര്‍ക്ക് എതിരെ വ്യാജ പരാതി നല്‍കുന്ന സ്ത്രീകളുടെ വിവരങ്ങളും പുറത്തെത്താറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. മകളെ ശാരീരികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃൃത്തിനും എതിരെ മാതാവ് വ്യാജ പരാതി നല്‍കിയതാണ് ഏവരെയും ഞെട്ടിച്ചത്. ഒടുവില്‍ മാതാവിന് കോടതി മുട്ടന്‍ പണിയും കൊടുത്തു. ഇവര്‍ക്ക് എതിരെ കേസെടുക്കാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു.

ഭര്‍ത്താവിനും സുഹൃത്തിനും എതിരെ ഇത്തരത്തില്‍ ഒരു പരാതി വീട്ടമ്മ കൊടുക്കാന്‍ കാരണം കുടുംബ കലഹമാണ്. പന്തളത്താണ് സംഭവം ഉണ്ടായത്. 2016 മാര്‍ച്ച് മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. ഒരു പെണ്‍കുട്ടി ഭര്‍ത്താവിന് ഒപപ്പവും ഒരരു പെണ്‍കുട്ടി ഭാര്യയ്ക്ക് ഒപ്പവും ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് മക്കളെയും ഭര്‍ത്താവും സുഹൃത്തും ശാരീരികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അമ്മ വനിത സെല്ലിനെ പരാതിയുമായി സമീപിക്കുക ആയിരുന്നു.

Loading...

അമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്ന മകള്‍ അച്ഛനെതിരെ മൊഴിയും കൊടുത്തതോടെ പന്തളം പോലീസ് പോക്‌സോ നിയമ പ്രകാരം അച്ഛനും സുഹൃത്തിനും എഎതിരെ കേസെടുത്തു. എന്നാല്‍ അച്ഛന്റെ ഒപ്പം താമസിച്ചിരുന്ന കുട്ടി അച്ഛനും സുഹൃത്തും ശാരീരികമായി ദുരുപയോഗം ചെയ്തതായി പരാതി നല്‍കിയില്ല. തുടര്‍ന്ന് അമ്മയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയെ വീണ്ടും വിസ്തരിച്ചതോടെ സംഭവം പുറത്തായി. ഇതോടെ വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ നിയമം ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി. തുടര്‍ന്ന് അമ്മയുടെ സഹോദരന്റെ വിരോധം തീര്‍ക്കാനാണ് സുഹൃത്തിനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തിയതെന്നും കണ്ടെത്തി. പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട പോക്‌സോ കോടതി ജഡ്ജി സാനു എസ്. പണിക്കര്‍ ഇരുവരെയും കുറ്റവിമുക്തരാക്കി. മാത്രമല്ല കുട്ടികളുടെ അമ്മയ്ക്ക് എതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കി.

അതേസമയം മറ്റൊരു സംഭവത്തില്‍ മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരില്‍ വ്യാജപരാതി നല്‍കിയ ഭര്‍തൃപിതാവിനോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടു. യുവതിയെ പിതാവ് ചെറുപ്പത്തില്‍ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഭര്‍തൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയും വിവാഹബന്ധമൊഴിയാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിതാവിനെയും മാതാവിനെയും കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ യുവതി സന്നദ്ധത അറിയിച്ചു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്ജി സി.കെ. ബൈജുവിന്റെ ഉത്തരവ്.

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാന്‍ യുവതിയെ മാനസികരോഗിയാക്കാനും ശ്രമം നടന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തിരികെ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. ഇത് നല്‍കിയതായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.