ആര്യനാട് യുവതി ആറ്റില്‍ ചാടി മരിക്കാന്‍ ഇടയാക്കിയത് ഭര്‍ത്താവിന്റെ ആ ചെയ്തികളെന്ന് ആത്മഹത്യാക്കുറിപ്പ്

ആര്യനാട്: ആര്യനാട് യുവതി ആറ്റില്‍ ചാടി മരിക്കാന്‍ ഇടയാക്കിയത് ഭര്‍ത്താവിന്റെ ആ ചെയ്തികളെന്ന് ആത്മഹത്യാക്കുറിപ്പ്. രണ്ടര വര്‍ഷം നീണ്ടുനിന്ന വിവാഹ ജീവിതത്തില്‍ നിറയെ പൊരുത്തക്കേടുകളായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും ഉപദ്രവം താങ്ങാനാവതെയാണ് ഷാലു ജീവനൊടുക്കിയത്. എഴുതിവെച്ച ആത്മഹത്യ കുറിപ്പില്‍, ഭര്‍ത്താവിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ മാത്രം.

Loading...

ടിക്ക് ടോക്ക് വിഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഷാലുവിന്റെ ജീവിതം അത്ര ചിരിയുണര്‍ത്തുന്നതായിരുന്നില്ല.

ഭര്‍ത്താവിനെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പുളിമൂട് പ്രശാന്ത് ഭവനില്‍ പ്രശാന്തിന്റെ ഭാര്യ ഷാലു(24) ആര്യനാട് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏലിയാവൂര്‍ പാലത്തില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണു മൃതദേഹം കണ്ടെത്തിയത്.

സ്‌കൂബ ടീം രണ്ടു ടീമുകള്‍ ആയി രണ്ടു ദിവസം നടത്തിയ തിരച്ചിലില്‍ ആയിരുന്നു ശാലുവിനെ കണ്ടെത്തിയത്. ഷാലു സഞ്ചരിച്ച സ്‌കൂട്ടര്‍ സമീപം നിര്‍ത്തിയിട്ടിരുന്നു. വാഹനത്തില്‍ ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു.

ആര്യനാട് പോസ്റ്റ് ഓഫിസിന് സമീപം ബേക്കറി കട നടത്തുകയാണ് പ്രശാന്ത്. ഭര്‍ത്താവിനെ സഹായിക്കാന്‍ ഷാലുവും കടയില്‍ എത്താറുണ്ട്. കടയില്‍ നിന്ന് പ്രശാന്തിനോട് മെഡിക്കല്‍ സ്റ്റോറില്‍ പോകണമെന്നു പറഞ്ഞാണ് വാഹനവുമായി ഷാലു ഇറങ്ങിയതെന്ന് ബന്ധു പറഞ്ഞു.

ജീവിതത്തെ കുറിച്ചും ചിരിയുണര്‍ത്തുന്ന ടിക്ക് ടോക്ക് വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ശാലുവിന്റെ യഥാര്‍ത്ഥ കുടുംബ ജീവിതം പക്ഷെ കരിപുരണ്ടത് ആയിരുന്നുവെന്നും ആത്മഹത്യാ കുറിപ്പ് തുറന്നുകാട്ടുന്നു.

”ഞാന്‍ പോകുന്നു എന്റെ മകനെ ഭര്‍തൃ വീട്ടുകാര്‍ക്ക് വിട്ടുനല്‍കരുത്. ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവിന് എന്നോട് ഒട്ടും സ്നേഹമോ താല്പര്യമോ ഇല്ല.” ഇങ്ങനെ ഉള്ള നാലുവരികള്‍ ആണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്. രണ്ടര വര്‍ഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ആണ് ആത്മഹത്യ കുറിപ്പില്‍ ഉടനീളം പറയുന്നത്.

രാത്രി എട്ടേമുക്കാലോടെ ഷാലു പാലത്തിന് സമീപം നില്‍ക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഏലിയാവൂര്‍ പാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.

ഷാലു സഞ്ചരിച്ച സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്നു. ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്നാണ് പോലീസിന് ഷാലുവിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചത്.

ഞാന്‍ പോകുന്നു എന്റെ മകനെ ഭര്‍തൃ വീട്ടുകാര്‍ക്ക് വിട്ടുനല്‍കരുത്. ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവിന് എന്നോട് ഒട്ടും സ്നേഹമോ താല്പര്യമോ ഇല്ല. ഇതായിരുന്നു ഒടുവിൽ പറയാൻ ഉണ്ടായിരുന്നത്. ആത്മഹത്യ കുറിപ്പില്‍ ഉടനീളം ഭര്‍ത്താവിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ മാത്രം.

ഇതൊക്കെ ചൂണ്ടി കാട്ടുന്നത് ടിക്ക് ടോക്ക് വിഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഷാലുവിന്റെ ജീവിതം അത്ര ചിരിയുണര്‍ത്തുന്നതായിരുന്നില്ല എന്നതാണ്.ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഏലിയാവൂര്‍ പാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.