കോഴിക്കോട് :കൂരാച്ചുണ്ടില്‍ വീടിനകത്ത് കാട്ടുപന്നികള്‍ ഓടിക്കയറി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. പൂവത്തും ചോല റസിഡന്റസ് കോളനിയില്‍ വൈദ്യതി വകുപ്പ് ജീവനക്കാരനായ മോഹനന്റെ വീട്ടിലാണ് പന്നികള്‍ കയറിയത്.പെട്ടന്ന് രണ്ട് പന്നികള്‍ വീട്ടിലെ റൂമിനകത്തേക്ക് ഓടി കയറുകയായിരുന്നു. ആ സമയത്ത് റൂമില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിഞ്ഞത്.
റൂമിനകത്ത് വലിയ നാശ ന്ടമാണ് പന്നികള്‍ വരുത്തിയത്. പിന്നീട് നഷ്ടം വരുത്തിയ കാട്ടുപന്നികളെ പിടികൂടുന്നതിനായി പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയായിരുന്നു. ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊന്നിട്ടുണ്ട്. പന്നികളെ കൊല്ലാനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Loading...