ഒറ്റ സ്‌ക്രീനില്‍ പല ഡെസ്‌ക്‌ടോപ്പുകള്‍ വിന്‍ഡോസ് 10 സ്മാര്‍ട്ട് യാകുന്നു

വിന്‍ഡോസിലെ പ്രധാന ഘടകമായിരുന്ന സ്റ്റാര്‍ട്ട്‌മെനു വിന്‍ഡോസ് 8ല്‍ മാറ്റിയപ്പോള്‍ ഉപയോക്താക്കളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് മൈക്രോസോഫ്റ്റിന് നേരിടേണ്ടി വന്നത്. ഒടുവില്‍ 8.1ല്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ ഇവര്‍ക്ക് തിരിച്ചുകൊണ്ടു വരേണ്ടി വന്നു. പക്ഷെ അത് ടൈല്‍ഡ് സ്റ്റാര്‍ട്ട് സ്‌ക്രീനായിരുന്നു. വിന്‍ഡോസ് 7ന്റെയും 8ന്റെയും സ്റ്റാര്‍ട്ട്‌മെനു സമന്വയിപ്പിച്ച രൂപത്തിലാണ് വിന്‍ഡോസ് 10ല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പാനലുകള്‍ – ഇടതുവശത്ത് റീസന്റ് ആപ്പ്‌സും സെര്‍ച്ച് ബോക്‌സുമാണ്. വലതുവശത്ത് ലൈവ് ടൈലുകളും.

പരിഷ്‌കരിച്ച മള്‍ട്ടിടാസ്‌കിംഗ്
മള്‍ട്ടിടാസ്‌കിംഗിന് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സ്‌ക്രീനില്‍ പല ആപ്പ്‌സ് ഒരേ സമയം എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകും. നാല് വിന്‍ഡോകളെ സ്‌ക്രീനിന്റെ നാലു വശത്തായി സ്‌നാപ്പ് ചെയ്യാനും കഴിയും. എത്ര വിന്‍ഡോകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയും. ഇത് ഡിസ്‌പ്ലേ റെസലൂഷന്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

Loading...

അനേകം ഡെസ്‌ക്‌ടോപ്പുകള്‍
ഒറ്റ സ്‌ക്രീനില്‍ പല ഡെസ്‌ക്‌ടോപ്പുകള്‍ സൃഷ്ടിക്കുന്ന മാന്ത്രികതയാണ് ഇതില്‍ ഒരുക്കുന്നത്. ഉദാഹരണത്തിന് ഒരു ഡെസ്‌ക്‌ടോപ്പ് ഡോക്യുമെന്റിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ മറ്റ് ഡെസ്‌ക്‌ടോപ്പുകള്‍ വെബ് ബ്രൗസിംഗ് വിന്‍ഡോസ്, മള്‍ട്ടിമീഡിയ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം. പല ഡെസ്‌ക്‌ടോപ്പുകളിലായി ആപ്പ്‌സ് പ്രവര്‍ത്തിപ്പിക്കുന്നതിനോടൊപ്പം അവയിലേക്ക് എളുപ്പത്തില്‍ പോകാനാകും.

ടച്ചിന് കൂടുതല്‍ പ്രാധാന്യം
ടച്ച് സ്‌ക്രീനിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു. പുതിയ ടാസ്‌ക് വ്യൂ ബട്ടണില്‍ എല്ലാ റണ്ണിംഗ് ആപ്പുകളും കാണിച്ചുതരുന്നു. ഒറ്റ സ്പര്‍ശത്തില്‍ ഏത് ആപ്പിലേക്കും പോകാനാകും. ടു ഇന്‍ വണ്‍ ഉപകരണങ്ങളില്‍ കീ ബോര്‍ഡ് മാറ്റിക്കഴിഞ്ഞാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അത് തനിയെ തിരിച്ചറിഞ്ഞ് മോഡ് മാറ്റുന്നു.

ആപ്പ് സ്റ്റോര്‍
ഇതുവരെ വിന്‍ഡോസ് ഡെസ്‌ക്‌ടോപ്പും വിന്‍ഡോസ് ഫോണും വ്യത്യസ്ത ആപ്പ് സ്റ്റോറോടെയാണ് വന്നിരുന്നത്. വിന്‍ഡോസ് 10ഓടെ മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത് ഡെസ്‌ക്‌ടോപ്പ്, സെര്‍വറുകള്‍, ഫോണ്‍ തുടങ്ങിയവയ്‌ക്കെല്ലാമുള്ള പൊതുവായ ഒരു ആപ്പ് സ്റ്റോറാണ്. ഇപ്പോള്‍ നിലവിലുള്ള എല്ലാ ആപ്പ്‌സും വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കും.

സ്മാര്‍ട്ട് സെര്‍ച്ച്
വിന്‍ഡോസ് 7നെപ്പോലെ സ്റ്റാര്‍ട്ട് മെനുവിന്റെ താഴെ ഒരു സെര്‍ച്ച് ബാര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സെര്‍ച്ചാണ് ഇതിന്റെ പ്രത്യേകത. കമ്പ്യൂട്ടറിലെ ഫയലുകളും ആപ്പുകളും തിരയാന്‍ വെബ് സെര്‍ച്ചിംഗ് എന്നിവ ഇതില്‍ സാധ്യമാകും. പിസിയില്‍ നിന്ന് ഫയലുകളും വിന്‍ഡോസ് സ്റ്റോറില്‍ നിന്ന് ആപ്പും സെര്‍ച്ച് ചെയ്യാം. സെര്‍ച്ചിനനുസരിച്ചുള്ള ഫലം കിട്ടിയില്ലെങ്കില്‍ ബ്രൗസര്‍ വിന്‍ഡോ തുറന്ന് റിസല്‍റ്റ് തരുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.