ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടായേക്കും

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട്. ശൈത്യകാലത്ത് കാലത്താണ് കോവിഡിന്റെ രണ്ടാം വ്യാപനം വി​ദ​ഗ്ദ സമിതി പറയുന്നത്. നിതി ആയോഗ് അംഗവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതിയുടെ മേധാവിയുമായ വി.കെ. പോളാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത്.

കേരളമുൾപ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാൽ, ശൈത്യ മാസങ്ങളിൽ രണ്ടാം വ്യാപനം ഉണ്ടായേക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.

Loading...

കോവിഡ് വാക്സീൻ ലഭ്യമായാൽ അത് രാജ്യത്ത് എല്ലാവർക്കും എത്തിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ശൈത്യകാലവും ഉത്സവ സീസണും ആരംഭിക്കാനിരിക്കെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കോവിഡ് നിയന്ത്രണത്തിൽ രാജ്യം കൈവരിച്ച പുരോഗതി ഒരുപക്ഷേ, വരും മാസങ്ങളിൽ നഷ്ടമായേക്കാം.

അതേസമയം കോവിഡ് വന്നവർക്കു വീണ്ടും ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് യുകെയിലെ ശാസ്ത്രജ്ഞരും വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അതു വീണ്ടും വരാം. ഈ സാഹചര്യത്തിൽ വാക്സീൻ കൂടാതെ ദീർഘകാല പ്രതിരോധം സാധ്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.