നിധിക്കായി ബലി നല്‍കാന്‍ തീരുമാനിച്ച യുവതി വന്നില്ല; കര്‍ഷകനെ മന്ത്രവാദി കൊന്നു

ചെന്നൈ. തമിഴ്‌നാട്ടില്‍ മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ച് കൊന്ന് പൂജ നടത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ഞെട്ടിക്കുന്ന നരബലി നടന്നത്. തേങ്കനിക്കാട് സ്വദേശി കൃഷ്‌നനെയാണ് ബുധനാഴ്ച കൃഷിയിടത്തില്‍ തലതകര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന് സൂചനയായി നാരങ്ങ,സിന്ദൂരം, കര്‍പ്പൂരം എന്നിവ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദിയെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചു. ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ലക്ഷ്മണനുമായി അവസാനം ഫോണില്‍ സംസാരിച്ച വ്യക്തിയെ പോലീസ് കണ്ടെത്തിയ ധര്‍മപുരി സ്വദേശി മണി എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാള്‍ മന്ത്രവാദിയാണ്.

Loading...

ലക്ഷ്മണന്‍ കൃഷി നടത്തിയിരുന്ന വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്ന് പറഞ്ഞ് ലക്ഷ്മണനെ ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്ന് മണി ലക്ഷ്മണനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബലി നല്‍കുവാന്‍ മണിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തുന്ന യുവതിയെ അവര്‍ കണ്ടെത്തി. ഇവരോട് ചികിത്സ്‌ക്കായി വെറ്റിലത്തോട്ടത്തില്‍ എത്തുവാന്‍ നിര്‍ദേശിച്ചു. എന്നാല്‍ യുവതി എത്തിയില്ല.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി മണി തോട്ടത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് മതദേഹം ഉപേക്ഷിച്ച് പോകുകയായിരുന്നു.