മന്ത്രവാദി പിശാചിനെ ഒഴിപ്പിക്കാന്‍ എത്തി,പിശാചുക്കളെ പേടിപ്പെചുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കി യുവതിയെ ബലാത്സംഗം ചെയ്തു

ഹൈദരാബാദിലെ ബോറബന്ദ എന്ന സ്ഥലത്താണ് സംഭവം . അസം എന്നു പേരുള്ള ഒരു മുസ്ലിം മന്ത്രവാദിയാണ് പ്രദേശത്തു തന്നെയുള്ള 19കാരിയെ പീഡനത്തിന് ഇരയാക്കിയത്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിയ പിശാചിനെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയെ നേരത്തെ തന്നെ അറിയുമായിരുന്ന ഇയാള്‍ സ്ഥിരമായി ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, വീട് പിശാചിന്റെ വലയത്തിലാണെന്നും പെണ്‍കുട്ടിയുടെ ദേഹത്തു പിശാച്ചു കയറിയിട്ടുണ്ടെന്നും മാതാപിതാക്കളോട് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇവയെ തുരത്താന്‍ താന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.

പിശാചുബാധ ഒഴിപ്പിക്കാനായി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് ഇയാള്‍ വീട്ടുകാരെ പറഞ്ഞു ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെയും മാതാപിതാക്കളെയുമടക്കം ഈ ദര്‍ഗയിലെത്തിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കര്‍ണാടക യാത്രയ്ക്ക് ശേഷം തിരിച്ച് ഹൈദരാബാദിലെത്തിയ ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പഞ്ചഗുട്ട അഡീഷണല്‍ കമ്മീഷണര്‍ തിരുപതണ്ണ പറഞ്ഞു. ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ പിശാചുക്കളെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി പീഡിപ്പിച്ചു.

ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ എസ്ആര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യസഹായത്തിനും കൗണ്‍സിലിങിനുമായി പെണ്‍കുട്ടിയെ ഭരോസ സെന്ററിലേയ്ക്ക് അയച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.