കശ്മീരിനെ പ്രത്യേക രാജ്യമാക്കി കറന്‍സി; ഒടുവില്‍ സൗദി പിന്‍വലിച്ചു

റിയാദ്: ഇന്ത്യന്‍ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ കറന്‍സി ഒടുവില്‍ സൗദി പിന്‍വലിച്ചു. ഇന്ത്യ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് കറന്‍സി പിന്‍വലിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കശ്മീരിനെയുടെ ലഡാക്കിനെയും ഇന്ത്യയില്‍നിന്ന് വേര്‍തിരിച്ച് കാണിച്ചായിരുന്നു കറന്‍സി പുറത്തിറക്കിയത്. ഒടുവില്‍ ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് കറന്‍സി പിന്‍വലിക്കുകയായിരുമന്നു.

കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തി സൗദി പുറത്തിറക്കിയ പുതിയ 20 റിയാല്‍ കറന്‍സിയാണ് പിന്‍വലിക്കുകയുണ്ടായത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കറന്‍സി പിന്‍വലിക്കുകയും പ്രിന്റിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായാണു വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

Loading...