സ്വകാര്യ ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണി, അവസാനം ഞാൻ ആ തീരുമാനം എടുത്തൂ

അമേരിക്കന്‍ കോമഡി താരം വിറ്റ്നി കുമിങ്സിന് ഉണ്ടായ സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇപ്പോൾ ഓരോ സ്ത്രീകൾക്കും വിറ്റ്നി മാതൃക തന്നെയാണ്. സ്വകാര്യചിത്രം അബദ്ധത്തിൽ പോസ്റ്റ് ചെയ്തതിന് വിറ്റ്നിയെ നിരവധി പേരാണ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയത്. അഭിമാനം ദുരഭിമാനമായി മാറരുതെന്നും അപമാനം നേരിടേണ്ടിവരുമോ എന്ന പേടിയില്‍ ചതിക്കുഴികളില്‍ വീഴരുതെന്നുമാണ് വിറ്റ്നിക്കു ലോകത്തോടു പറയുന്നത്.

ഇന്‍സ്റ്റഗ്രാം നിന്നമാണ് സംഭവങ്ങളുടെ തുടക്കം. ശുചിമുറിയില്‍ വച്ച് എടുത്ത മാറിടം കാണുന്ന ഒരു ചിത്രം. ഒരു നിമിഷത്തെ ശ്രദ്ധക്കുറവില്‍ വിറ്റ്നി ആ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലായപ്പോള്‍ വിറ്റ്നി പെട്ടെന്നു തന്നെ ആ ചിത്രം പിൻവലിക്കുകയും ചെയ്തു. സംഭവം ഇതോടെ കഴിഞ്ഞുവെന്ന് കരുതി വിറ്റ്നി സമാധാനിച്ചു.എന്നാൽ അത് കഴിഞ്ഞാണ് പ്രശ്നം തുടങ്ങിയത്.

Loading...

ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ക്രീന്‍ ഷോട്ടുകള്‍ വന്ന് തുടങ്ങി. ആ ചിത്രം വച്ചായിരുന്നു പലരും വിറ്റ്നിയെ ഭീഷണിപ്പെടുത്തിയത്. ചിത്രം പരസ്യമാക്കാതിരിക്കാന്‍ പണം വേണമെന്ന് വിറ്റ്നിയോട് പലരും ആവശ്യപ്പെടാനും തുടങ്ങി. ആവശ്യം ഭീഷണിയായി മാറി. പണം കിട്ടിയില്ലെങ്കില്‍ ചിത്രം ഉടന്‍ പരസ്യപ്പെടുത്തുമെന്നായി നിലപാട്. അതോടെ വിറ്റ്നി ഉറച്ച തീരുമാനമെടുത്തു.

പണം തരാന്‍ താന്‍ ഒരുക്കമല്ലെന്നും ആര്‍ക്കു വേണമെങ്കിലും ചിത്രം പരസ്യപ്പെടുത്താമെന്നും വിറ്റ്നി വെല്ലുവിളിച്ചു. തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന്റെയും ഭീഷണിയുടെയും കഥകള്‍ ഏതാനും ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ പുറത്തുവിട്ടത്. തന്നെ ഭീഷണിപ്പെടുത്തുന്ന ആളുകളുടെ സന്ദേശങ്ങളുടെ ചിത്രം വിറ്റ്നി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ കളി ആകെ മാറി.

തന്റെ ചിത്രം മറ്റുള്ളവര്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും താന്‍ തന്നെ അതിനു തയാറാണെന്നും വിറ്റ്നി അവർക്ക് മറുപടി നൽകി. വിവാദം സൃഷ്ടിക്കാവുന്ന സ്വന്തം മാറിടം കാണാവുന്ന ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു.താന്‍ ഭീഷണിക്കു വഴങ്ങില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയവരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്താത്തത് അവരില്‍ ചിലര്‍ കുട്ടികളായതുകൊണ്ടാണെന്നും വിറ്റ്നി സന്ദേശത്തില്‍ പറയുന്നു.