വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക്, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷം

കോര്‍ക്ക്: ത്യാഗത്തിന്റെയും, സ്‌നേഹത്തിന്റെയും സ്മരണകളുയര്‍ത്തി ഈസ്റ്ററും, വിളവെടുപ്പു ഉത്സവമായ വിഷുവും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്തമായി ടോഘെര്‍ ഫുട്ബാള്‍, ഹര്‍ലിങ്ങ് ക്ലബ്ബില്‍ വര്‍ണാഭമായി ആഘോഷിച്ചു. ഭാരവാഹികള്‍ ഒരുമിച്ചു ഭദ്രദീപം കൊളുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മെയ്‌മോള്‍ സെല്‍വരാജും, ഹരികൃഷ്ണനും ഒരുക്കിയ വിഷുക്കണി കോര്‍ക്കിന് പുതിയ അനുഭവമായി. ഡബ്ലൂ എം സി കോര്‍ക്ക് പ്രസിഡന്റ് ശ്രീ. ഹാരി തോമസ് സ്വാഗതവും ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ. പോള്‍ തെറ്റയില്‍, എന്നിവര്‍ ഈസ്റ്റര്‍, വിഷു ആശംസകളും നേര്‍ന്നു.

CORK 3കോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയക്ക് കുടിയേറിപ്പോകുന്ന ജോസ് ജോര്‍ജ്ജിനും(ഡെബ്ലൂ എം സി കോര്‍ക്ക് സെക്രട്ടറി) കുടുംബത്തിനും പരിപാടികളുടെ കണവീനര്‍മാരായ ശ്രീ. ഷാജു കുര്യാക്കോസ്, ശ്രീ. സജോഷ് ജോസഫ് എന്നിവര്‍ പൂച്ചെണ്ട് നല്കി യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ജോസ് ജോര്‍ജ് എല്ലാ സ്‌നേഹാദരങ്ങള്‍ക്കും നന്ദി അറിയിച്ചു. ശ്രീമതി. ഷീബ ജോസഫ് ആയിരുന്നു പരിപാടിയുടെ അവതാരിക. കോര്‍ക്കിലെ കുട്ടികളുടെ നൃത്ത കലാപരിപാടികള്‍ക്കുശേഷം ഷാജു ലൈവ് ഒരുക്കിയ ഗാനമേള ആകര്‍ഷകമായി .അന്റു ഔസെഫ് തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണത്തിനു ശേഷം ശ്രീ. വില്‍സണ്‍ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും, എല്ലാം വിജയകരമാക്കിയ സംഘാടകര്‍ക്കും, സ്‌പോണ്‍സേഴ്‌സിനും നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് സമാപിച്ചു.CORK 1CORK2

Loading...