30 വര്‍ഷം ജീവിച്ചത് പെണ്ണായി: വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു: അപൂർവ സംഭവം ഇങ്ങനെ

കൊൽക്കത്ത: വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ യുവതി യുവാവായി. വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെങ്കിലും സംഭവം സത്യമാണ്. കൊൽക്കത്തയിലാണ് ഈ അപൂർവ സംഭവം നടന്നിരിക്കുന്നത്. ‘ആൻഡ്രൊജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം’ എന്ന രോഗമാണ് യുവതിക്കെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ബിര്‍ഭും സ്വദേശിയായ 30 വയസുകാരി ഒമ്പതു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു.

സ്ത്രീ ആണെങ്കിലും ഗർഭാശയം ഈ വ്യക്തിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആർത്തവവും വന്നിരുന്നില്ല. ശബ്ദം സ്ത്രീകളുടേത് പോലെ തന്നെയാണ്. സ്തനങ്ങളുമുണ്ടായിരുന്നു. ഇത് തന്നെയാണ് ‘ആൻഡ്രൊജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോമിന്റെ’ പ്രത്യേകതയും. അടുത്തിടെ ഉണ്ടായ വയറുവേദനയെ തുടർന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ക്യാൻസർ ആശുപത്രിലെത്തിയപ്പോഴാണ് താൻ പുരുഷനാണെന്ന സത്യം യുവതി തിരിച്ചറിയുന്നത്. ഡോ.അനുപം ദത്തയും ഡോ.സൗമൻ ദാസുമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്.

Loading...

വയറ് വേദനയെ തുടർന്ന് ബയോപ്‌സി നടത്തിയതോടെ വ്യക്തിക്ക് വൃഷ്ണാർബുദമാണെന്ന് കണ്ടെത്തി. തുടർന്ന് നിലവിൽ കീമോതെറാപ്പിക്ക് വിധേയമാക്കിയിട്ടുണ്ട്. 22,000ത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന അപൂര്‍വ അവസ്ഥയാണിത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പരിശോധനയില്‍ ഇവരുടെ ക്രോമസോം ഘടന സ്ത്രീകളില്‍ കാണുന്ന XX നു പകരം XY ആയിരുന്നു. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനയില്‍ ഇവര്‍ക്കു ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നു ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്.