കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയും യുവതിയും നടക്കാവ് പൊലീസ് സ്റ്റേഷനിലുണ്ട്. സംഭവമറി?ഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തി. പാലക്കാട് സ്വദേശികളായ സുലൈഹ, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിന്ന് രണ്ടാഴ്ച മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്.

കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. മുഖത്തിന്റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്.
കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്ന് അച്ഛന്റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്റെയും മൊഴി. എന്നാല്‍, കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്‍ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

Loading...

യുവതിയെയും കാമുകനെയും നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്. ഏപ്രില്‍ 27-ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ ശെല്‍വപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.