മെട്രോയില്‍ യുവാവിന്റെ അശ്ലീല പ്രദര്‍ശനം;ഫോട്ടോ സഹിതം ട്വീറ്റ് ചെയ്ത് യുവതി

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയതായി പരാതി. രാജ്യതലസ്ഥാനത്തെ മെട്രോ ട്രെയിനിലാണ് നാണം കെട്ട സംഭവം ഉണ്ടായിരിക്കുന്നത്. ദുരനുഭവമുണ്ടായ യുവതി തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്ന് ഗുരുഗ്രാമിലേക്ക് യാത്രചെയ്ത യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി.സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി ട്രെയിനിലെ ഏഴാമത്തെ കോച്ചിലാണ് യാത്രചെയ്തിരുന്നത്. സീറ്റില്‍ ഇരിക്കുകയായിരുന്ന തനിക്ക് നേരേ യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഏറെനേരം തന്നെ തുറിച്ചുനോക്കിയ ഇയാള്‍ മുന്‍വശത്തുണ്ടായിരുന്ന ചെറിയ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ(155370) സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ(155655)ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവസമയം തനിക്ക് പരാതി അറിയിക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണെന്നും പിന്നീട് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയതെന്നും യുവതിയും വ്യക്തമാക്കി.

Loading...

അതേസമയം വടക്കാഞ്ചേരിയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. കൊന്നഞ്ചേരി സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.കൊന്നഞ്ചേരി കിഴക്കുമുറി രാജീവാണ് (23) അറസ്റ്റിലായത്.പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വടക്കഞ്ചേരി സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജീവ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് രാജീവിന്റെ വിഹാഹം കഴിഞ്ഞതാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ഓടനാവട്ടം കട്ടയില്‍ സുമതി ജയന്തി സദനത്തില്‍ അച്ചു എന്ന് വിളിക്കുന്ന അഭിറാം (24)ആണ് പിടിയിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ മീനാക്ഷിപുരം ദിവല്‍സാപൂര്‍ എന്ന സ്ഥലത്തുനിന്ന് പൂയപ്പള്ളി സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഹരികുമാര്‍, ബിജു വര്‍ഗീസ്, വനിതാ സി.പി.ഒ. ജുമൈല എന്നിവര്‍ ചേര്‍ന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.