മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രി യെ തെറിവിളിച്ച വീട്ടമ്മ അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശന വിധിക്ക് പിന്നാലെ നടന്ന സമരങ്ങളുടെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതികൂട്ടി തെറിവിളിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ പരേതനായ ശിവപിള്ളയുടെ ഭാര്യ മണിയമ്മയെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മണിയമ്മ മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമായപ്പോള്‍ ഇവര്‍ മാപ്പുപറഞ്ഞ് രംഗത്തെത്തി.

ശബരിമല സംഘര്‍ഷങ്ങളില്‍ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 206 1 ആയി. ഇനിയും ആയിരത്തിലേറെ പ്പേരെ കണ്ടെത്താനായി ജില്ലാ തലത്തില്‍ പ്രത്യേക സംഘം തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതി പ്രവശ നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട് പോകുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അറസ്റ്റിലായതില്‍ 1500 ഓളം പേര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചു. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷങ്ങളിലും വിവിധയിടങ്ങളില്‍ വാഹനാ നശിപ്പിച്ചവര്‍ക്കും കോടതി വഴിയാണ് നടപടികള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ജാമ്യം ലഭിക്കാനായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ജാമ്യത്തുക അടയ്ക്കണം. നിലയ്ക്കലില്‍ എസ്.പിയുടെ വാഹനം എറിഞ്ഞ് തകര്‍ത്തവര്‍ക്ക് 13 ലക്ഷമാണ് കോടതി വിധിച്ചത്. മുന്നൂറിലേറെപ്പേറെ റിമാന്‍ഡ് ചെയ്തു.