ഡൊണാൾഡ് ട്രംപിന് വിഷം അടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റിൽ

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് വിഷം അടങ്ങിയ കത്തയച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസ് കനേഡിയൻ അതിർത്തിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് സംശയം. യുവതിയെ കസ്റ്റഡിയിൽ എടുത്തതായി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കനേഡിയൻ പൌരത്വമുള്ള സ്ത്രീയാണ് അറസറ്റിലായത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണത്തില്‍ എഫ്ബിഐയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംശയാസ്പദമായ കത്ത് കാനഡയില്‍ നിന്ന് അയച്ചതായും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.

എന്‍വലപ്പിനുള്ളിലെ ഒരു പദാര്‍ത്ഥത്തിന്റെ എഫ്ബിഐ വിശകലനത്തില്‍ കാസ്റ്റര്‍ ബീനുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ വിഷാംശം ഉള്ള ‘റിസീന്റെ സാന്നിധ്യം’ കണ്ടെത്തിയതായി ആര്‍സിഎംപി വ്യക്തമാക്കി. സ്വാഭാവികമായും വിഷവസ്തുവിനെ ഒരു ജൈവായുധമാക്കി മാറ്റുന്നതിന് മനഃപൂര്‍വ്വം ശ്രമിക്കേണ്ടുണ്ട്. അതായത് കൊല്ലണം എന്ന വ്യക്തമായ ധാരണയോടെ ചെയ്തിരിക്കുന്നു. 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണത്തിന് കാരണമാകുന്ന പിന്‍ഹെഡിന് തുല്യമായ അളവ് പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഇതിന് മരുന്ന് ഇല്ല.

Loading...