Crime

നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദില്ലിയില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് അഞ്ചു മാസം ; അവര്‍ 30 പേര്‍

ദില്ലി: നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദില്ലിയില്‍ അഞ്ചുമാസത്തോളം ബലാത്സംഗത്തിനിരയായതായി പരാതി. ഒരു വേശ്യാലയത്തിന് വില്‍ക്കപ്പെട്ട യുവതിയെ അഞ്ചു മാസത്തിനിടെ മുപ്പതോളം പേര്‍ ബലാത്സംഗം ചെയ്തതായാണ് ദില്ലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെനിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ അഭയം തേടുകയായിരുന്നു.

പോലീസിന്റെയും വനിതാ കമ്മീഷന്റെയും സംയുക്ത റെയ്ഡില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവര്‍ ആണ് യുവതിയെ വേശ്യാലയത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിനിയെ ഈ സ്ത്രീ സമീപിച്ച് ദുബായില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ദില്ലിയിലെ വേശ്യാലയത്തിലെത്തിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

ദിവസങ്ങളോളം പട്ടിണിക്കിട്ടാണ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് മുപ്പതോളം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വേശ്യാലയം റെയ്ഡ് ചെയ്യപ്പെട്ടേക്കുമെന്ന് കഴിഞ്ഞദിവസം സൂചന ലഭിച്ചിനാല്‍ ഇവിടെയുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് യുവതി രക്ഷപ്പെട്ടത്.

ഇവര്‍ പിന്നീട് ദില്ലിയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേനെ ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും വനിതാ കമ്മീഷിനില്‍ അഭയം തേടുകയുമായിരുന്നു. വനിതാ കമ്മീഷനാണ് യുവതിയെ പോലീസിനടുത്തെത്തിച്ചത്. ദില്ലി ജിബി റോഡില്‍ വേശ്യാലയങ്ങളുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായിരുന്നില്ല.

Related posts

വിവാഹം കഴിഞ്ഞിട്ട് 12വർഷം, ഒപ്പം താമസിക്കുന്ന ഭർത്താവറിയാതെ ഭാര്യ പ്രസവിച്ചു

subeditor

വയനാട്ടില്‍ ബാങ്ക് ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിയായ സിപിഎമ്മുകാരന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ഒന്നര വര്‍ഷം: ഒടുവില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

subeditor

വീടിന് മുന്നിലെ പരസ്യമദ്യപാനം ആക്രമണം; യുവതിയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

subeditor

ബി.ജെ.പി എം.പി കാലുതല്ലി ഒടിച്ച ശക്തിമാന്‍ കുതിര ചത്തു.

subeditor

പത്ത് വയസുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷ്ണം കയറ്റി മധ്യവയസ്‌കന്റെ കാടത്തം; അമ്പതുവയസുകാരന്‍ അറസ്റ്റില്‍

subeditor12

രാജ്യത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പിടിയിലാകുന്നത് പ്രശസ്തനായ ഡോക്ടര്‍

പുനലൂരിൽ സഹോദരൻ സഹോദരിയേ കഴുത്തറത്തുകൊന്നു

subeditor

ഒരു രാത്രി പങ്കിട്ടതിന്‌ കൂലി 42 ലക്ഷം.ഹോസ്റ്റലിൽനിന്നും 23 ലക്ഷം രൂപ സഹിതം വിദ്യാർഥിനി അറസ്റ്റിൽ

subeditor

മറിയാമ്മയുടെ ലാപ്ടോപ്പിൽ വമ്പന്മാരുടെ നൂറിലധികം അശ്‌ളീല വീഡിയോകളും ചിത്രങ്ങളും

സ്മാർട്ട് ഫോൺ നൽകിയില്ല ; പതിനേഴുകാരനെ പത്തൊമ്പതുകാരൻ ചുട്ടുകൊന്നു

subeditor12

വീട്ടിൽ കയറിയ കള്ളന്റെ ഓരോ ചലനവും ക്യാമറയിൽ പതിഞ്ഞു..ഒടുവിൽ ക്യാമറ കണ്ടപ്പോൾ മാനസീകമായി തകർന്ന അയാൾ ചെയ്തത്

subeditor