മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വിസമ്മതിച്ചു;ബിജെപി സ്ഥാനാര്‍ത്ഥി യുവതിയെ ആക്രമിച്ചു

തിരുവനന്തപുരം: മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വിസമ്മതിച്ചതിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി യുവതിയെ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കുന്നത്തുകാല്‍ ജില്ലാ ഡിവിഷനില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എല്‍ അജേഷാണ് യുവതിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ പാറശാല സ്വദേശിനി ദീപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ഷന്‍ സമയത്ത് വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവതിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മര്‍ദ്ദിക്കാന്‍ കാരണം.

ഇലക്ഷന്‍ പ്രചാരണ സമയത്ത് വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് ദീപ വിലക്കിയിരുന്നു. വിലക്ക് വകവയ്ക്കാതെ അജേഷ് പോസ്റ്റര്‍ ഒട്ടിച്ചു. എന്നാല്‍ പിന്നീട് പോസ്റ്റര്‍ നശിപ്പിക്കപ്പെടുകയായിരുന്നു . പോസ്റ്റര്‍ നശിപ്പിച്ചത് ദീപയാണെന്നാരോപിച്ചാണ് അജേഷ് യുവതിയെ മര്‍ദ്ദിച്ചത്.ഇന്ന് ഉച്ചയോടെ വീടിനു സമൂപമുള്ള കടയില്‍ നിന്നും പുറത്തിറങ്ങിയ യുവതിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അജേഷ് വയറ്റില്‍ ചവുട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെതുടര്‍ന്ന് യുവതി പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Loading...