Literature social Media

എവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള്‍ അവനെ അടിച്ചു വീഴ്ത്തി. അവന്‍ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള്‍ അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്

ആലീസ് ചീവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)

ഇന്ന് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഞാന്‍. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തന്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവന്‍ എനിക്ക് നേരെ വന്നു. ഞാന്‍ അവന്റെ കരണത്തടിച്ചു. അവന്‍ ബര്‍ത്തില്‍ നിന്നും എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാന്‍ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവന്‍ എന്റെ മുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവന്‍ അടിതെറ്റി വീഴുന്നതിനിടയില്‍ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്‍കുട്ടികള്‍ ഭയന്നുകൊണ്ടും കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തന്‍പത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്‌ക്രിയരായി നില്‍ക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവന്‍ തല്ലാന്‍ ശ്രമിച്ചു. പൂരത്തെറിയും. അവന്‍ ലഹരിക്ക് addict ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനില്‍ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ എവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള്‍ അവനെ അടിച്ചു വീഴ്ത്തി. അവന്‍ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള്‍ അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്.

പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തില്‍പ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാന്‍ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്‌ക്രിയരുമാണ് നമ്മുടെ ആണുങ്ങള്‍. സ്വന്തം ശരീരത്തില്‍ ഒരുവന്‍ കയറിപ്പിടിച്ചാല്‍ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളര്‍ത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്കുട്ടി.

തൃശൂര്‍ എത്തിയപ്പോ police എത്തി. അവനെതിരെ ഞാന്‍ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു. 341, 323, 294, 354 എന്നീ വകുപ്പുകള്‍ ചാര്‍ത്തി FIR രജിസ്റ്റര്‍ ചെയ്തു, ലോക്കപ്പിലാക്കി.

NB: ‘നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാല്‍ എന്തു ചെയ്യും’? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയില്‍ നീളം കുറഞ്ഞ ഒരു നിക്കര്‍ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊത്തോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാള്‍ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ലാ..

Related posts

വൈദികരെല്ലാം പാവാടാ ; ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റിനോടും, ദേശീയ ക്രിക്കറ്റ് ടീമിനോടും ബഹുമാനമുണ്ട്; പക്ഷെ ക്രിക്കറ്റ് തിരുവനന്തപുരത്ത് കളിക്കട്ടെ

subeditor12

കറുത്ത നിറമുള്ളവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി തമിഴ് പെണ്‍കുട്ടിയുടെ വീഡിയോ

മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്ന് കെ .സുരേന്ദ്രൻ

subeditor12

എന്നെ തൊടാനാഗ്രഹമുണ്ടെന്ന് അയാള്‍ പറഞ്ഞു, എന്നെ ഓര്‍മ്മിച്ചാണ് അയാള്‍ സ്വയംഭോഗം ചെയ്യുന്നതെന്നും; കാര്‍ത്തിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികള്‍

subeditor10

ആദ്യം നിങ്ങള്‍ നിങ്ങളുടെ മാറിടം മറയ്ക്കണം ; അല്ലെങ്കില്‍ വല്ല പൊലീസോ സൈനികനോ നോക്കിയേക്കും

മൂഖമില്ലാത്ത രൂപത്തിൽ പല്ല് മാത്രം, കടൽ തീരത്തടിഞ്ഞ കൂറ്റൻ ജീവിയെ കുറിച്ചുള്ള രഹസ്യം പുറത്ത്

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ കിട്ടിയത് എട്ടിന്റെ പണി

യുവനടന് ഡെയ്ന്‍ ഡേവീസിനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍നിന്ന് ഇറക്കി വിട്ടു(വീഡിയോ)

subeditor10

വല്യച്ഛന്റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ ദുര്‍ഗന്ധത്തില്‍ മുങ്ങിയ ഏഴാംക്ലാസുകാരി, അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ടവള്‍; ഉള്ള് പൊള്ളിക്കുന്ന ഏഴ് അനുഭവങ്ങള്‍

subeditor10

ഈ മോഡല്‍ നഗ്നയാണ്, പൂര്‍ണ്ണ നഗ്ന

മാറിടങ്ങള്‍ എന്റേതാണ്; നിങ്ങള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ അതാണ്; എനിക്ക് അത് ഇഷ്ടമാണ്: ട്രോളിയവര്‍ക്ക് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ടെലിവിഷന്‍ താരം

ഈ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു! തമ്മില്‍ വെട്ടികൊല്ലുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സ്‌നേഹിച്ച് ജീവിക്കുന്നത്; കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ടോവിനോ തോമസ്

സണ്ണിയുടെ കിടിലം പരസ്യം!

നിങ്ങള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, അഭിപ്രായം പറയുന്ന സ്ത്രീയുടെ വാ മൂടികെട്ടാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം, പക്ഷെ അവളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അവളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല; ചര്‍ച്ചയായി യുവഡോക്ടറുടെ കുറിപ്പ്

subeditor10

പ്രിയപ്പെട്ട സാറേ, മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയാണെന്ന കാര്യം അങ്ങേക്ക് നിക്ഷേധിക്കാനാകുമോ; ഡാര്‍വിന്‍ സിദ്ധാന്തം എതിര്‍ത്ത കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്‌

subeditor12

ഞങ്ങള്‍ക്കു കാശ് വേണ്ട, നീതി മതി; നിയമപാലകര്‍ എന്റെ മകനെ കൊന്നു; ശ്രീജിത്തിനെയെങ്കിലും ജീവനോടെ വേണം- ഈ അമ്മക്ക് പറയാനുള്ളത്‌

subeditor12

പൂരത്തിന് ആനകളെ ഉപയോഗിക്കുന്നതിനെതിരെ ഉമ്മന്‍ചാണ്ടിക്ക് പമേലാ ആന്‍ഡേഴ്സന്റെ കത്ത്, പമേല ആന്‍ഡേഴ്‌സന്റെ ഫേസ്ബുക്ക് പേജിലും, മലയാളികളുടെ വക പൂരം!

subeditor