തയ്യല്‍ പഠിക്കാൻ പോയ യുവതിയെ ഭര്‍തൃസഹോദരൻ പെട്രോളൊഴിച്ച് കത്തിച്ചു; യുവതി മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് ഭര്‍തൃസഹോദരന്‍റെ ക്രൂരതയില്‍ യുവതിയുടെ ജീവൻ പൊലിഞ്ഞു. ഭര്‍തൃസഹോദരൻ പെട്രോളൊഴിച്ച് തീക്കൊളുത്തിയ യുവതിയാണ് ചിക്തസയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്. പണിമൂല തെറ്റിച്ചിറ വൃന്ദ ഭവനില്‍ വിജയന്‍റെയും മോളിയുടെയും മകള്‍ വൃന്ദയാണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 29നു രാവിലെ 11നു കാവുവിളയിൽ വൃന്ദ തയ്യൽ പഠിക്കാൻ പോകുന്നിടത്തായിരുന്നു സംഭവം. ഭർതൃസഹോദരൻ തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (മക്കുട്ടൻ– 35 ) സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. ഇയാളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരുന്നു. ഒന്നര വർഷം മുൻപ് ഭർത്താവ് സബിൻ ലാലുമായി പിണങ്ങി അച്ഛനമ്മമാരോടൊപ്പം കാവുവിളയ്ക്കു സമീപം വാടക വീട്ടിൽ കഴിയുകയായിരുന്നു വൃന്ദ. കുടുംബക്കോടതിയിൽ കേസ് നിലനിൽക്കെയാണ് ഭർതൃസഹോദരന്റെ ക്രൂരത.

Loading...